കോതമംഗലം : സാമൂഹിക സാഹചര്യങ്ങൾ ചൂണ്ടികാട്ടി തങ്ങളുടെ കുഞ്ഞുങ്ങളെ ഉത്ബോധനം നടത്തിയ ബിഷപ്പ് അദ്ദേഹത്തിന്റെ കടമ നിർവ്വഹിച്ചപ്പോൾ അതിനെ വർഗ്ഗീയത എന്ന് ആക്ഷേപിക്കാനാണ് ചിലർ ശ്രമിച്ചത്. ബിജെപി ജില്ല ഉപാധ്യക്ഷൻ പി പി സജീവ് പറഞ്ഞു.
ഒരു വിഭാഗം വർഗ്ഗീയ വാദികൾ നടത്തുന്ന നാർക്കോ, ലൗ ജിഹാദുകളെ തുറന്നുകാട്ടി ജിഹാദി പ്രവർത്തനത്തെ എതിർത്ത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ അർപ്പിച്ചു കൊണ്ട് ബിജെപി കവളങ്ങാട് പഞ്ചായത്ത് സമിതി നടത്തിയ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സത്യങ്ങൾ വിളിച്ചു പറയുന്നവരെയെല്ലാം സംഘികളാക്കുന്ന ഒരു പ്രവർത്തനം ഇടതു വലതു ജിഹാദികൾ ഇന്ന് നടത്തി വരുന്നു. യാഥാർദ്ധ്യങ്ങളെ മറച്ചു വെച്ചു കൊണ്ട് നടത്തുന്ന ഇടതു വലതു കാപട്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. രണ്ടു മുന്നണികളും ഇതിന് കനത്ത വില കൊടുക്കേണ്ടി വരും. അദ്ദേഹം തുടർന്നു പറഞ്ഞു. ആലപ്പുഴയിൽ ഷംനാസ് എന്നൊരു ചെറുപ്പക്കാരനും തിരുവനന്തപുരത്ത് അർഷാദ് എന്ന ചെറുപ്പക്കാരനും ഇപ്പോൾ ഇതേ ജിഹാദി പ്രവർത്തനത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലാണ്. ഇതൊക്ക നടക്കുമ്പോഴും ഒറ്റപെട്ട സംഭവമെന്ന പ്രചരണം നടത്താനാണ് ചില മാധ്യമങ്ങളും മതേതര പൊങ്ങച്ചം പറയുന്ന ഇടതു വലതു സഹയാത്രീകരും ശ്രമിക്കുന്നത്.
ബിജെപി കവളങ്ങാട് മേഖല സമിതി പ്രഡിഡന്റ് വിനോദ് ഇലവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചുർ മുഖ്യ പ്രഭാഷണം നടത്തി.ഒ ബി സി മോർച്ച മണ്ഡലം സെക്രട്ടറി സുനിൽ പത്മനാഭൻ, മേഖല സമിതി ജനറൽ സെക്രട്ടറി അരുൺ നെല്ലിമറ്റം, റ്റി.എൻ പത്മനാഭൻ, ജോസ് ഉലഹന്നാൻ, സജി ഊന്നുകൽ, ജയേഷ് ശശി, ജയകുമാർ ചെരട്ടക്കാട്ട്എന്നിവർ സംസാരിച്ചു.