കോതമംഗലം: കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റോണി മാത്യു പാമ്പയ്ക്കൽ കേരള യുവജനക്ഷേമ ബോർഡ് അംഗമായി നിയമിതനായി. മുവാറ്റുപുഴ നിർമ്മല കോളേജ്, കോതമംഗലം എംഎ കോളേജ്, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ റോണി മാത്യു കോതമംഗലം എംഎ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, കൗൺസിലർ, എംജി യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി, എംജി യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ എന്ന നിലയിലും.
കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) കോളേജ് യൂണിയൻ പ്രസിഡന്റ്, ലോ അക്കാദമി യൂണിറ്റ് പ്രസിഡണ്ട്, എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന ഓഫീസ് ചാർജ് സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരള കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.