Connect with us

Hi, what are you looking for?

CHUTTUVATTOM

കുറുപ്പംപടി കീഴില്ലം പാണിയേലി പോര് റോഡ് വികസനം; എം എൽ എ സ്ഥലം സന്ദർശിച്ചു.

പെരുമ്പാവൂർ : കീഴില്ലം പാണിയേലി പോര് റോഡ് കിഫ്‌ബിയിൽ ഉൾപ്പെടുത്തി BMBC നിലവാരത്തിൽ പുനർനിർമ്മിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ഒന്നാം ഘട്ടമായ കീഴില്ലം മുതൽ കുറുപ്പുംപടി വരെയുള്ള റോഡുമായി ബന്ധപ്പെട്ട നടപടികൾ ആണ് ആരംഭിച്ചത്. കിഫ്‌ബി മാനദണ്ഡം അനുസരിച്ചു 10 മീറ്റർ വീതി ലഭ്യമായാൽ മാത്രമേ ഈ പദ്ധതി നടപ്പിലാക്കാൻ സാധിക്കുകയുള്ളു. കഴിഞ്ഞ ദിവസം പെരുമ്പാവൂർ എം എൽ എ എൽദോസ് കുന്നപ്പള്ളിയുടെ ഓഫീസിൽ കൂടിയ അവലോകന യോഗത്തിന്റെ തുടർച്ചയായിട്ടാണ് ഇന്ന് സ്ഥലം സന്ദർശിച്ചത്.

എം എൽ എ യും പ്രദേശത്തെ ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും കിഫ്‌ബി ഉദ്യോഗസ്ഥരും കൂടി സ്ഥലം സന്ദർശിക്കുകയും സ്ഥലം ലഭ്യതയെക്കുറിച്ചു പരിശോധിക്കുകയും ചെയ്തു. രായമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രി എൻ പി അജയകുമാർ വാർഡ് മെമ്പർമാർ, കൂവപ്പടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ബേസിൽ പോൾ കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ മിനി മാത്യു, കുറുപ്പുംപടി സെക്ഷൻ PWD അസിസ്റ്റന്റ് എൻജിനീയർ അർച്ചനയും മറ്റ് ഉദ്യോഗസ്ഥരും എം എൽ എ യുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉണ്ടായിരുന്നു.തുടർ നടപടികൾ ദ്രുതഗതിയിൽ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സംഘം തീരുമാനിച്ചു.

എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പാണിയേലി പോരിന്റെ അനുബന്ധ റോഡിന്റെ വികസനം യാഥാർഥ്യമാകുന്നതോടെ ടൂറിസം മേഖലക്ക് ഇത് പുത്തനുണർവ് നൽകുമെന്നും സ്ഥലം സന്ദർശിച്ച എൽദോസ് കുന്നപ്പള്ളി എം എൽ എ പറഞ്ഞു.

You May Also Like

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

CRIME

പെരുമ്പാവൂർ: ഹൈബ്രിഡ് കഞ്ചാവ് കേസിലെ മയക്കുമരുന്ന് സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. പാലക്കാട്  പുത്തനാണിത്തറ അനീഷ് ( 30 )നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് എത്തിക്കുന്ന സംഘാംഗമാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ അന്തര്‍ദേശീയ ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനികള്‍ പിടിയില്‍. പാലക്കാട് മുണ്ടൂര്‍ പുതനൂര്‍ പള്ളിപ്പറമ്പില്‍ അബു താഹിര്‍ (39), ഒറ്റപ്പാലം തൃക്കടീരി വലിയപറമ്പില്‍ ഹരികൃഷ്ണന്‍ (25),...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 17 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പോലീസിന്റെ പിടിയിലായി. ഞാറക്കല്‍ മാനാട്ടുപറമ്പ് സ്വദേശി അരൂക്കാട് ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ പോലീസ് പിടിയില്‍. അരക്കിലോ കഞ്ചാവുമായി അസം സ്വദേശി ഹബീബുല്‍ റഹ്‌മാന്‍ (27), എട്ട് ബോട്ടില്‍ ഹെറോയിനുമായി അസം സ്വദേശി റഫീഖുല്‍ (29)...

CRIME

കോതമംഗലം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മൂന്ന് പേരെ പിടികൂടി. കോതമംഗലം കുത്തുകുഴി നെടുമ്പനകുടി ജഗദീഷ് (48), മലയകീഴ് ഒളിക്കമാലി രാജേഷ് തോമസ് (45), വാരപ്പെട്ടി കോഴിപ്പിള്ളി കളപ്പുറത്ത് രാജേഷ്...

CRIME

മൂവാറ്റുപുഴ:വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ 5 പേര്‍ അറസ്റ്റില്‍ പോലീസ് പിടിയില്‍. വേങ്ങൂര്‍ അരുവപ്പാറ ഈട്ടുങ്കല്‍പടി വിജയന്‍, പ്ലാച്ചേരി അലന്‍, മഞ്ഞാക്കല്‍ രാജന്‍,മേക്കപ്പാല മാലിക്കുടി ബേസില്‍ ജോര്‍ജ്ജ്,...

CRIME

പെരുമ്പാവൂര്‍: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരില്‍ നിന്നും പിടികൂടി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി രാഹുല്‍ (28)നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ...

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

error: Content is protected !!