Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 431 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,927 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,01,44,253 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3883 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 8/2/ 21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 431 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 396

• ഉറവിടമറിയാത്തവർ – 26

• ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃപ്പൂണിത്തുറ – 18
• കുട്ടമ്പുഴ – 16
• തൃക്കാക്കര – 15
• ഇടപ്പള്ളി – 12
• കൂത്താട്ടുകുളം – 10
• പുത്തൻവേലിക്കര – 10
• മട്ടാഞ്ചേരി – 10
• അങ്കമാലി – 9
• ഏലൂർ – 9
• കടവന്ത്ര – 9
• കോതമംഗലം – 9
• നോർത്തുപറവൂർ – 9
• പള്ളുരുത്തി – 9
• ചെങ്ങമനാട് – 8
• തുറവൂർ – 8
• പെരുമ്പാവൂർ – 8
• മഴുവന്നൂർ – 8
• കളമശ്ശേരി – 7
• രായമംഗലം – 7
• വടുതല – 7
• വെണ്ണല – 7
• വൈറ്റില – 7
• ആലുവ – 6
• കലൂർ – 6
• കുന്നുകര – 6
• പാലാരിവട്ടം – 6
• ഫോർട്ട് കൊച്ചി – 6
• മുടക്കുഴ – 6
• എറണാകുളം സൗത്ത് – 5
• തിരുമാറാടി – 5
• നെടുമ്പാശ്ശേരി – 5
• മഞ്ഞപ്ര – 5

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആലങ്ങാട്, കല്ലൂർക്കാട്, ആയവന, കുഴിപ്പള്ളി, കോട്ടപ്പടി, കോട്ടുവള്ളി, ചോറ്റാനിക്കര, പാറക്കടവ്, പിറവം, മൂക്കന്നൂർ, വാരപ്പെട്ടി, വാഴക്കുളം, വേങ്ങൂർ, അയ്യമ്പുഴ, ഉദയംപേരൂർ, എളംകുന്നപ്പുഴ, ഐക്കാരനാട്, കറുകുറ്റി, കാഞ്ഞൂർ, കീരംപാറ, കുമ്പളം, ചൂർണ്ണിക്കര, ചെല്ലാനം, തമ്മനം, തേവര, തോപ്പുംപടി, നെല്ലിക്കുഴി, പാലക്കുഴ, മരട്, മുളന്തുരുത്തി, വടവുകോട്, ഇടക്കൊച്ചി, ഒക്കൽ, കടുങ്ങല്ലൂർ, കരുമാലൂർ, കിഴക്കമ്പലം, കീഴ്മാട്, കുമ്പളങ്ങി, കൂവപ്പടി, ചേന്ദമംഗലം, തിരുവാണിയൂർ, പനമ്പള്ളി നഗർ, പള്ളിപ്പുറം, പൂതൃക്ക, മുണ്ടംവേലി, മൂവാറ്റുപുഴ, വരാപ്പുഴ, വെങ്ങോല, അയ്യപ്പൻകാവ്, അശമന്നൂർ, ആമ്പല്ലൂർ, ആവോലി, എടത്തല, എടവനക്കാട്, എളമക്കര, കടമക്കുടി, കവളങ്ങാട്, കാലടി, ചേരാനല്ലൂർ, ഞാറക്കൽ, പല്ലാരിമംഗലം, പാമ്പാക്കുട, പായിപ്ര, പിണ്ടിമന, പൈങ്ങോട്ടൂർ, പോണേക്കര, മണീട്, മലയാറ്റൂർ നീലീശ്വരം, വടക്കേക്കര, വാളകം, ശ്രീമൂലനഗരം.

• ഇന്ന് 627 പേർ രോഗ മുക്തി നേടി.

• ഇന്ന് 1596 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2591 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23350 ആണ്.

• ഇന്ന് 75 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 95 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9807 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 46
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 21
• പള്ളുരുത്തി താലൂക്ക് ആശുപത്രി-8
• പി വി എസ് – 62
• ജി എച്ച് മൂവാറ്റുപുഴ- 21
• ഡി എച്ച് ആലുവ-9
• സഞ്ജീവനി – 26
• സിയാൽ- 46
• സ്വകാര്യ ആശുപത്രികൾ – 701
• എഫ് എൽ റ്റി സികൾ – 177
• എസ് എൽ റ്റി സി കൾ- 218
• വീടുകൾ- 8472

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10238 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 5051 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 154 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 51 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.

• വാർഡ് തലത്തിൽ 4916 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like

error: Content is protected !!