Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതി: മെയ് മാസം കമ്മീഷൻ ചെയ്യും : വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.

കോതമംഗലം:- ഭൂതത്താൻകെട്ടിൽ നിർമ്മാണം നടന്നു വരുന്ന മിനി ജലവൈദ്യുത പദ്ധതി 2021 മെയ് മാസത്തിൽ കമ്മീഷൻ ചെയ്യുമെന്ന് ബഹു:വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി. ഭൂതത്താൻകെട്ടിൽ നടക്കുന്ന മിനി വൈദ്യുത പദ്ധതിയുടെ സിവിൽ,ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തികളുടെ നിലവിലെ സ്ഥിതിയും,പ്രസ്തുത പ്രൊജക്ട് വേഗത്തിൽ പൂർത്തീകരിച്ച് സമയ ബന്ധിതമായി കമ്മീഷൻ ചെയ്യുവാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു:മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന ബൾബ് ടൈപ്പ് ടർബൈൻ പദ്ധതിയാണ് ഭൂതത്താൻകെട്ടിൽ നടപ്പിലാക്കുന്നതെന്നും സമയ ബന്ധിതമായി പദ്ധതി കമ്മീഷൻ ചെയ്യുന്നതിനു വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടു.

ഭൂതത്താൻകെട്ട് മിനി വൈദ്യുത പദ്ധതിയുടെ 92.90% പ്രവർത്തികളും പൂർത്തിയായതായും,സിവിൽ വർക്കുകളുടെ ഭാഗമായിട്ടുള്ള പവർ ഹൗസ് നിർമ്മാണം 98% പണികളും, ഇലക്ട്രോ മെക്കാനിക്കൽ പ്രവർത്തികകളുടെ 86. 17% പ്രവർത്തികളും പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു.231.21 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും,ഈ പദ്ധതിയുടെ ഉല്പാദന ശേഷി 83.5 മില്യൻ യൂണിറ്റാണെന്നും മന്ത്രി പറഞ്ഞു.പവർ ഹൗസ് ഒഴികെയുള്ള എല്ലാ സിവിൽ വർക്കുകളും പൂർത്തീകരിച്ചതായും,പവർ ഹൗസിന്റെ അവസാന ഘട്ട സിവിൽ വർക്കുകളും,ജനറേറ്റർ അസംബ്ലിങ്ങ് പണികളും പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കി 2021 മെയ് മാസത്തിൽ പദ്ധതി കമ്മീഷൻ ചെയ്യുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.

You May Also Like

CHUTTUVATTOM

  കോതമംഗലം:ദേശീയ അഗ്‌നിരക്ഷാ ദിനാഘോഷത്തോടനുബന്ധിച്ച് ഭൂതത്താന്‍കെട്ട് ഡാം ബോട്ടുജെട്ടിയില്‍ റോഡ്‌ഷോയും മോക്ക്ഡ്രില്ലും സംഘടിപ്പിച്ചു. വള്ളത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന രണ്ടുപേര്‍ വഴക്കിട്ട് ഒരാള്‍ വെള്ളത്തില്‍വീണ് മുങ്ങിത്താഴുന്നതും ഉടന്‍ ബോട്ടില്‍ എത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങള്‍ രക്ഷപ്പെടുത്തുന്നതുമാണ് മോക്ക്ഡ്രില്ലില്‍...

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടര്‍ തകര്‍ന്നുവീണു. ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടര്‍ വെയ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അനിവാര്യമായ ഘടകമാണ് കൗണ്ടര്‍ വെയിറ്റ്. നിലവില്‍ ഷട്ടര്‍...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

error: Content is protected !!