കോതമംഗലം : മികച്ച അദ്ധ്യാപികയ്ക്കുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിയ മാതിരപ്പള്ളി വി എച്ച് എസ് സി പ്രിൻസിപ്പാൾ പ്രധാന അദ്ധ്യാപിക രൂപ നായരെ എൻറെ നാട് ജനകീയകൂട്ടായ്മ ആദരിച്ചു. ചെയർമാൻ ഷിബു തെക്കുംപുറം പൊന്നാട അണിയിച്ച് മൊമെന്റോ സമ്മാനിച്ചു. ഉന്നത അധികാര സമിതി അംഗം ജോർജ് കുര്യയ്പ് , മഹിമ , ദിനേശ് , ബിജു കെ .കെ , ഷെറീന , ബിജുമോൻ തോമസ് എന്നിവർ പങ്കെടുത്തു .മതിരപ്പിള്ളി സ്കൂളിന്റെ പഠന നിലവാരം ഉയർത്തുന്നതിനും ഭൗതീക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും രൂപ ടീച്ചർ വലിയ പങ്കുവഹിച്ചു എന്ന് ചെയർമാൻ കൂട്ടിച്ചേർത്തു.
