Connect with us

Hi, what are you looking for?

NEWS

പള്ളിമാലിൽ ഗിഫ്റ്റ് ഹൗസ് ഉടമ ബിജു എബ്രഹാം നിര്യാതനായി.

കോതമംഗലം: പള്ളിമാലിൽ ബിജു എബ്രഹാം (44) നിര്യാതനായി. കോതമംഗലം മാർ തോമ ചെറിയ പള്ളി മുൻ മാനേജിങ് കമ്മിറ്റി അംഗം, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ട്രെഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോതമംഗത്തു പള്ളിമാലിൽ ഗിഫ്റ്റ് ഹൗസ് എന്ന വ്യാപാര സ്ഥാപനവും നടത്തിയിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവെയാണ്  മരണം സംഭവിച്ചത്.

ഭാര്യ അടിമാലി വലിയ പറമ്പിൽ സിനി ( അദ്ധ്യാപിക, മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ കോതമംഗലം ). മക്കൾ : അലിൻ (മാർ ബേസിൽ സ്കൂൾ ), ബിലിൻ (ശോഭന പബ്ലിക് സ്കൂൾ ). സംസ്കാരം നാളെ കോതമംഗലം മാർ തോമ ചെറിയ പള്ളി സെമിത്തെരിയിൽ.

You May Also Like

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...

ACCIDENT

ഇളങ്ങവം: ഇളങ്ങവം കവലയില്‍ കാറും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കക്കടാശ്ശേരി- അഞ്ചല്‍പെട്ടി റോഡില്‍ ഇളങ്ങവം കവലയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ അഞ്ചല്‍പെട്ടി തുരത്തേല്‍ പുത്തന്‍പുരയില്‍ വിനീതാണ് മരിച്ചത്. വിനീത്...

NEWS

പെരുമ്പാവൂര്‍: ഓട്ടോറിക്ഷയിൽ മദ്യവിൽപന മധ്യവയസ്ക്കൻ പിടിയിൽ. പാണിയേലി കൊച്ചുപുരയ്ക്കൽക്കടവ് പന്തലക്കുടം വീട്ടിൽ ഉണ്ണികൃഷ്ണൻ (52) ആണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. മദ്യം വിൽപന നടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. കൊമ്പനാട്, ക്രാരിയേലി, കൊച്ചുപുരയ്ക്കൽക്കടവ് ഭാഗങ്ങളിലാണ്...

NEWS

പോത്താനിക്കാട് : രണ്ട് മാസത്തെ ഇടവേളക്കുശേഷം പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. പഞ്ചായത്ത് മുന്‍ അംഗം വടക്കേക്കര വി.ടി വിജയന്‍, മുടിയില്‍ ജോയി, മുടിയില്‍ ബേബി,...