കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ വൻ വിലക്കുറവിൽ ഓണച്ചന്ത ആരംഭിച്ചു. 700 വില വരുന്ന ഓണകിറ്റ് 499 രൂപയ്ക്ക് നൽകി എന്റെ നാട് ഭക്ഷ്യ സുരക്ഷാ മാർക്കറ്റിൽ ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. കുറഞ്ഞവിലയ്ക്ക് ഗുണമേന്മയുള്ള സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുക എന്ന ഉദ്ദേശത്തോടെയാണ് ഓണച്ചന്ത ആരംഭിച്ചത്. ഡാമി പോൾ,സി.കെ .സത്യൻ, ജോർജ് കുര്യയ്പ്പ്, എം. യു . ബേബി, പി.എ പാദുഷ, ബിജി ഷിബു എന്നിവർ പങ്കെടുത്തു.
