പെരുമ്പാവൂർ :ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. റിട്ട.കെഎസ്ആർടിസി ജീവനക്കാരനായ പുല്ലുവഴി പൊന്നയംമ്പിള്ളിൽ പി. കെ ബാലകൃഷ്ണൻ നായർ(80)-ണ് മരിച്ചത്. ശ്വാസതടസ്സം മൂലം ഇന്നലെ രാവിലെയാണ് ഇയാളെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വൈകുന്നേരത്തോടെ മരിച്ചു.മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹൃദയസംബദ്ധമായ അസുഖമുള്ളയാളായിരുന്നു ബാലകൃഷ്ണൻ .ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എന്നാണ് 29 ആയി. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണ് ഇത് .എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കിവരുന്നു.
രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ അടിയന്തര യോഗം ചേരുകയാണ്. രായമംഗലം പഞ്ചായത്തിൽ 14 .13 വാർഡുകൾ കണ്ടെയ്നർ സോൺ ആയി പ്രഖ്യാപിച്ചു. രായമംഗലം ഗെവേര്മെന്റ് ഹോസ്പിറ്റലിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ടെലി മെഡിസിൻ നിർബന്ധമാക്കി. കോവിഡ് മൂലം മരിച്ച ബാലകൃഷ്ണന്റെ സംസ്കാരം പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുംമെന്നു പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അറിയിച്ചു .