കോതമംഗലം: റവന്യൂ ജില്ല കായികമേളയിൽ 32 സ്വർണ്ണം,23 വെള്ളി,16 വെങ്കലം ഉൾപ്പടെ 245 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യാന്മാരായ മാർബേസിൽ സ്കൂളിലെ കായിക താരങ്ങളെയും പരിശീലകരെയും നഗരസഭ ആദരിച്ചു. അനുമോദന യോഗം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ പ്രിൻസ് വർക്കി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ അനൂപ് ജോർജ് ,സിന്ദു ജിജോ ,ആഷ്‌ലി ജോസഫ് കൗൺസിലർമാരായ എൽദോസ് കീച്ചേരി, പി.എം നവാസ്, സിജു തോമസ്, മിനി എൽദോസ് ,കുമാരി അശോകൻ ,മിനി മാത്യു , സ്കൂൾ മാനേജർ ലാൽ അപ്പക്കൽ ,പ്രിൻസിപ്പൽ ജിബി ചെറിയാൻ, ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ്, കായിക അധ്യാപക ഷിബി മാത്യു എന്നിവർ പ്രസംഗിച്ചു.


















































