മൂവാറ്റുപുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. പേഴയ്ക്കാപ്പിള്ളി മുളവൂര്‍ കല്ലുങ്കല്‍ അബ്ബാസ് (57) നാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജ് സമീര്‍ എ, 30 വര്‍ഷം കഠിനതടവും 1,75000 രൂപ പിഴയും വിധിച്ചത്.
2022 ജൂലൈ 17ന് വൈകുന്നേരം 6.15 ഓടെ പ്രായപൂര്‍ത്തിയാകാത്ത പതിമൂന്നുകാരനായ കുട്ടി താമസിക്കുന്ന മുളവൂരിലെ വീട്ടില്‍ പ്രതി അതിക്രമിച്ചു കയറി ഡൈനിംഗ് ഹാളിനോട് ചേര്‍ന്നുള്ള ഭാഗത്ത് ഇരിക്കുകയായിരുന്ന കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.
മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് പോക്സോ കോടതി കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജമുന പി.ആര് ഹാജരായി.


















































