കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോട്ടറാക്ട് ക്ലബ് പ്രവർത്തനമാരംഭിച്ചു. എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.പി. കെ. വിനോദ് അധ്യക്ഷത വഹിച്ചു
.റോട്ടറി ക്ലബ് സെക്രട്ടറി ഡോ. നിഖിൽ ജോസഫ് മാർട്ടിൻ, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. ജയൻ ജേക്കബ് മാത്യു, റോട്ടറാക്ട് ക്ലബ് പ്രസിഡന്റ് സന ജോൺ, സെക്രട്ടറി അഥീന രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.


















































