കോതമംഗലം: കാരക്കുന്നം വിശുദ്ധ മര്‍ത്തമറിയം യാക്കോബായ കത്തീഡ്രലില്‍ വൃശ്ചികം15 പെരുന്നാളിന് കൊടിയേറി. ശിലാസ്ഥാപനപെരുന്നാളിന് വികാരി ഫാ.ശിതിന്‍ രാജു കൊടിയേറ്റി. ചൊവ്വാഴ്ചരാവിലെ 6.30ന് വി. കുര്‍ബ്ബാന- ഫാ. എല്‍ദോസ് മോളേക്കൂടി യില്‍, ബുധനാഴ്ച രാവിലെ 6.30 ന് വി. കുര്‍ബാന – ഫാ.ബിജു കൊച്ചുപറമ്പില്‍, 26-ന് രാവിലെ 6.30 ന് വി. കുര്‍ബ്ബാന- ഫാ.ബിജു അരീക്കല്‍ , 27-ന് രാവിലെ 6.30 ന് വി. കുര്‍ബാന – മീഖായേല്‍ റമ്പാന്‍ ,വൈകുന്നേരം 6 ന് ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് ജോസഫ് ബാവാ, മെത്രാപ്പോലീത്തമാരായ മാത്യൂസ് മാര്‍ അന്തീമോസ് , ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്നിവര്‍ക്ക് സ്വീകരണം.
തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും നവീകരിച്ച ദൈവാലയത്തിന്റെ കൂദാശയും നടത്തും.പ്രധാന പെരുന്നാള്‍ ദിവസമായ 28 ന് ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലി ആയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, തുടര്‍ന്ന് പ്രദക്ഷണം താഴെ കുരിശ് പള്ളിയിലേക്ക്. ആശീര്‍വാദത്തിന് ശേഷം പ്രസിദ്ധമായ തമുക്ക് നേര്‍ച്ചവിളമ്പ് .




















































