കോതമംഗലം: നേര്യമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വികരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.നേര്യമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജയ്മോൻ ജോസ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ എ.ജി. ജോർജ് മുഖ്യപ്രഭാഷണം നടത്തി. കെ.പി. ബാബു, ബാബു ഏലിയാസ്, ഷമീർ പനയ്ക്കൽ, അബു മൊയ്തീൻ, എം.എസ്. എൽദോസ്, സൈജന്റ് ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജോബി ജേക്കബ്, എ.സി. രാജശേഖരൻ, കെ.എം. അലിയാർ, മേഘ ഷിബു, പ്രിയങ്ക ടോമി, കുൽസു സലീം, ഫ്രാങ്കോ ജെയിംസ്, വിൻസൺ പൊട്ടയ്ക്കൽ, ബൈജു മത്തായി, ബിജി സോജി, സിഞ്ചു ബെന്നി, ജോസ് സവിത,എം.വി ദീപു , തങ്കച്ചൻ നെടുനൂറ്റിൽ, പി.എം. വിജയൻ, ജിൻസിയ ബിജു, എ.പി. സാബു, ഷാജി കൂവക്കാട്ടിൽ, എം.എസ്. റസാക്ക്, ഷിജു പി.എൻ, റഷീദ് പുള്ളിക്കുടി, പി.ആർ. രവി , നൗഷാദ് ബോബിന എന്നിവർ പ്രസംഗിച്ചു.




















































