കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റർ ആൻ്റ് പോൾസ് ഫോറോന ദേവാലയത്തിൽ മെഗാ മാർഗ്ഗംകളി നടത്തി. വിശുദ്ധ തോമാസ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ദിനത്തിൽ സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് കെസിവൈഎം , മാതൃവേദി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദേവാലയ മുറ്റത്ത് ദൃശ്യവിരുന്ന് ഒരുക്കിയത്.
കുട്ടികളും യുവജനങ്ങളും മുതിർന്നവരും പ്രായഭേദമന്യേ ഒരേ താളത്തിൽ ചുവടുവെച്ചപ്പോൾ അത് തലമുറകളുടെ മനോഹരമായ സംഗമമായി മാറി.
ഇടവക വികാരി ഫാ. ജെയിംസ് കക്കുഴിയിൽ ഉദ്ഘാടനം ചെയ്തു.അസിസ്റ്റൻ്റ് വികാരി ഫാ. ജോസ്മോൻ തകിടിയിൽ, ഫാ. മാത്യു മുണ്ടയ്ക്കൽ, മാതൃവേദി ആനിമേറ്റർ സിസ്റ്റർ ജെസ്മിൻ സിഎംസി, കൈക്കാരന്മാരായ പോൾ മാങ്കുഴ,ജോസ് നെടുംമ്പുറത്ത്, പാരിഷ് കൗൺസിൽ സെക്രട്ടറി ഷൈജു ഇഞ്ചക്കൽ, പോൾ സേവ്യർ ആറ്റുപുറം,അന്ന തോമസ് മാങ്കുഴ, അരുൺ പാറക്കൽ, ജെസ്സി ജോസ് നെടും മ്പുറത്ത്, എൽസി പത്രോസ് കാളാം പറമ്പിൽ,അലൻ ജോയി തെക്കേമാലിൽ, ആൽബി കാട്ടരുകുടി, അതുൽ കൊറ്റനാടൻ
എന്നിവർ നേതൃത്വം നൽകി .




















































