കോതമംഗലം: ഇൻഫാമിൻ്റെ ആഭിമുഖ്യത്തിൽ മുതിർന്ന കർഷകരെ ആദരിച്ചു. ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗം ഫൊറോന ഡയറക്ടർ ഫാ.മാത്യു കോണിക്കൽ ഉദ്ഘാടനം ചെയ്തു.ഇൻഫാം സംസ്ഥാന പ്രസിഡൻ്റ് ജോസ് എടപ്പാട്ട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ കമ്മറ്റിയംഗം ജോയി തെങ്ങുംകുടിയിൽ, സംസ്ഥാന വൈസ് പ്രസിഡൻ്റ് സണ്ണി അരഞ്ഞാണിയിൽ, കാർഷിക ജില്ല സെക്രട്ടറി ജെയ്സൺ വാലുമ്മേൽ, നെല്ലിമറ്റം യൂണിറ്റ് പ്രസിഡൻ്റ് ജോർജ് മങ്ങാട്ട്, സെക്രട്ടറി ഷാജി കാക്കനാട്ട്,
ഊന്നുകൽ യൂണിറ്റ് പ്രസിഡൻ്റ് സുനിൽ സിറിയക്, സെക്രട്ടറി വർഗീസ് മാണി എന്നിവർ പ്രസംഗിച്ചു. ഊന്നുകൽ, നെല്ലിമറ്റം യൂണിറ്റുകളിലെ കാർഷിക മേഖലയിലുള്ള എഴുപത്തഞ്ചു കഴിഞ്ഞ കർഷകരെ ചടങ്ങിൽ ആദരിച്ചു.
























































