Connect with us

Hi, what are you looking for?

CHUTTUVATTOM

തട്ടേക്കാട് ഫോറസ്റ്റ് ചെ​ക്ക്പോ​സ്റ്റ് മാ​റ്റി സ്ഥാ​പി​ക്കാ​നുള്ള ന​ട​പ​ടി​ക​ൾക്ക് തുടക്കം

കോതമംഗലം: തട്ടേക്കാട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിന്റെ ക്രോസ്ബാറില്‍ രാത്രി ബൈക്ക് യാത്രികന്‍ ഇടിച്ച് മരിക്കാനിടയായ സാഹചര്യത്തില്‍ ചെക്ക്‌പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞദിവസം ഇടുക്കി ചുരുളി സ്വദേശി മോന്‍സി ജോര്‍ജാ(49)ണ് ബൈക്കില്‍ യാത്രചെയ്യവേ രാത്രിയില്‍ ക്രോസ്ബാറില്‍ ഇടിച്ച് മരിച്ചത്. വളവോടുകൂടിയ റോഡില്‍ സ്ഥാപിച്ചിട്ടുള്ള ചെക്ക് പോസ്റ്റിന്റെ ക്രോസ്ബാര്‍ കൃത്യമായി ഓപ്പറേറ്റ് ചെയ്യാതിരുന്നതും റോഡിന്റെ ഇരുവശങ്ങളിലും സ്പീഡ് നിയന്ത്രിക്കാന്‍ റബര്‍ പാഡുകള്‍ സ്ഥാപിക്കാതിരുന്നതും റിഫ്‌ലക്ടറുകള്‍ പിടിപ്പിക്കാതിരുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.

അപകടകരമായ സ്ഥലത്താണ് ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് നേരത്തെതന്നെ പരാതിയുണ്ടായിരുന്നു. ചെക്ക് പോസ്റ്റ് ഒന്നരകിലോമീറ്റര്‍ മാറി പുന്നേക്കാട് പ്ലാന്റേഷനില്‍ മാവിന്‍ചുവട് ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഫാര്‍മേഴ്സ് ആവയര്‍നെസ് റിവൈവല്‍ മൂവ്മെന്റ് മുന്‍ ജനറല്‍സെക്രട്ടറി സിജുമോന്‍ ഫ്രാന്‍സിസ് നേരത്തെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തട്ടേക്കാടുള്ള ചെക്ക്‌പോസ്റ്റ് നിയന്ത്രിക്കുന്നത് 15 കിലോമീറ്റര്‍ അകലെ കുട്ടമ്പുഴ റേഞ്ചിന് കീഴില്‍ കൂവപ്പാറ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസ് ജീവനക്കാരാണ്. ഈ ചെക്ക്‌പോസ്റ്റ് പുന്നെക്കാട് മാവിന്‍ചുവട്ടിലേക്ക് മാറ്റിസ്ഥാപിച്ചാല്‍ ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള പുന്നെക്കാട് ഫോറസ്റ്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ വരുകയും പ്ലാന്റേഷനിലെ കാട്ടാനശല്യം ഒരു പരിധിവരെ നിയന്ത്രിക്കാനുമാകും.

നിര്‍ദേശം സര്‍ക്കാര്‍ വളരെ പ്രാധാന്യത്തോടെ കാണുകയും മലയാറ്റൂര്‍ ഡിഎഫ്ഒ തൃശൂര്‍ സര്‍ക്കിള്‍ വഴി ഇത് നടപ്പാക്കാനുള്ള അനുമതിക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനായി കെട്ടിടം പണിയുന്നത് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി തുക ലഭ്യമാക്കാമെന്ന് ഡീന്‍ കുര്യക്കോസ് എംപിയും ഷിബു തെക്കുംപുറം എംഎല്‍എയും ഉറപ്പ് നല്‍കിയിട്ടുമുണ്ട്. ചെക്ക് പോസ്റ്റ് മാറ്റി സ്ഥാപിച്ചാല്‍ പുന്നെക്കാട് പ്ലാന്റേഷനിലൂടെ കടന്നു പോകുന്ന റോഡില്‍ വന്യജീവി ശല്യവും ഒരു പരിധിവരെ കുറയാനിടയുണ്ട്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ  അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന്...

CHUTTUVATTOM

കോതമംഗലം: പുന്നേക്കാട്-തട്ടേക്കാട് റോഡിന് ഇരുവശത്തേയും പ്ലാന്റേഷനില്‍ എത്തുന്ന കാട്ടാനകളെ തുരത്താൻ ഡ്രോണ്‍ നിരീക്ഷണം നടത്തി. പ്ലാന്റേഷനില്‍ 5 ആനകളെയാണ് കഴിഞ്ഞ രാത്രി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. ആനകളെ തുരത്താന്‍ പമ്പ് ആക്ഷന്‍ ഗണ്ണ്...

NEWS

കോതമംഗലം: പുന്നേക്കാട് – തട്ടേക്കാട് റോഡിന് സമീപം കളപ്പാറ ഭാഗത്ത് വീണ്ടും ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഉള്‍ക്കാട്ടിലേക്ക് തുരത്തി. കളപ്പറ – തെക്കുമ്മേല്‍ കോളനിക്ക് സമീപം കണ്ട ആനക്കൂട്ടത്തെ വനപാലകരും, കോതമംഗലം...

NEWS

കോതമംഗലം : കീരംപാറ പഞ്ചായത്ത് വാർഡ് 5 പാലമറ്റം ചീക്കോട് എന്ന സ്ഥലത്ത് കൃഷ്ണകുമാർ 52 വയസ്സ് കളപ്പരക്കുടി കൂവപ്പാറ എന്നയാൾ ആത്മഹത്യ ചെയ്യുന്നതിനായി പുഴയിലേക്ക് ചാടുകയും ടിയാൻ നീന്തി പുഴയുടെ മറുകരയായ...

NEWS

കോതമംഗലം :- ശ്രീലങ്കൻ ഫ്രോഗ് മൗത്ത് പക്ഷികളെക്കുറിച്ചുള്ള സർവ്വേ തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ആരംഭിച്ചു. വനം വന്യജീവി വകുപ്പിൻ്റെ നേതൃത്വത്തിൽ കൊച്ചിൻ നാച്യുറൽ ഹിസ്റ്ററി സൊസൈറ്റി, തട്ടേക്കാട് നാച്യുറലിസ്റ്റ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് സർവ്വേ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം ഡോ ആർ. സുകുമാറിൻറ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 27-12-2024 ന് തട്ടേക്കാട് സന്ദർശിച്ചിരുന്നു. അടുത്ത കേന്ദ്ര...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച് കേന്ദ്ര വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റി നിയോഗിച്ച വിദഗ്ധ സമിതി തട്ടേക്കാട്...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തില്‍ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൻ്റെ അതിർത്തി പുണർനിർണ്ണയം സംബന്ധിച്ച് 2023 ജനുവരി 19 ന് സംസ്ഥാന വന്യജീവി ബോർഡ് അജണ്ട നമ്പർ 7.1 ആയി സങ്കേതത്തിൻറ്റെ ഉള്ളിൽ പെട്ട് പോയിട്ടുമുള്ള 9...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

NEWS

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു മൂന്ന് കിലോമീറ്റർ താഴെ വെള്ളത്തിൽ...

error: Content is protected !!