കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് നാളുകളായി കടപ്പുറത്ത്.കേടായ ആംബുലന്‍സ് വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയെങ്കിലും അറ്റകുറ്റപണി നടത്തി പുറത്തിറക്കാന്‍ നടപടിയുണ്ടായിട്ടില്ല.
നേരത്തെ ഉണ്ടായിരുന്ന ഒരു ആംബുലന്‍സും ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് വര്‍ക്കിന് ഉപയോഗിച്ചിരുന്ന വാഹനവും കാലപ്പഴക്കംമൂലം കട്ടപ്പുറത്താണ്. ഇവ ഇനി ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ഉപേഷിച്ച സാഹചര്യമാണുള്ളത്. ആംബുലന്‍സ് ഇല്ലാതെ വന്നതോടെ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മറ്റ് സൗകര്യം ഉപയോഗപ്പെടുത്തേണ്ട അവസ്ഥയിലാണ് അധികാരികളും രോഗികളുടെ ഒപ്പമുള്ളവരും. 108 ആംബുലന്‍സ്,മുനിസിപ്പാലിറ്റിയുടെ ആംബുലന്‍സ് എന്നിവയാണ് പകരം ഉപയോഗിക്കാന്‍ കഴിയുന്നത്.അതല്ലെങ്കില്‍ സ്വകാര്യ ആംബുലന്‍സുകളുടെ സേവനം തേടണം. ആദിവാസികളടക്കമുള്ള സാധാരണക്കാര്‍ ചികിത്സക്കെത്തുന്ന താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കാന്‍ അധികാരികളുടെ ഇടപെടല്‍ അനിവാര്യമാണ്.ആശുപത്രി വികസന സമിതി ഇത്തരം കാര്യങ്ങളിൽ തികഞ്ഞ അനാസ്ഥയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.




















































