Connect with us

Hi, what are you looking for?

NEWS

യാക്കോബായ യൂത്ത് അസോസിയേഷൻ യുവജന വാരം ആയിരങ്ങൾ പങ്കെടുത്ത റാലിയോടെ സമാപിച്ചു

കോതമംഗലം: പരിശുദ്ധ യാക്കോബായ സുറിയാനി സഭയുടെ യുവജന പ്രസ്ഥാനമായ ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോൿസ്‌ യൂത്ത് അസോസിയേഷൻ (JSOYA) യുവജനവാരം സമാപിച്ചു. കോതമംഗലത്ത്‌ നടന്ന യുവജന സംഗമ റാലിയിലും, വിശ്വാസ പ്രഖ്യാപനത്തിലും ആയിരങ്ങൾ പങ്കെടുത്തു. മാർ തോമ ചെറിയ പള്ളിയിൽ നിന്നും ആരംഭിച്ച റാലി ടൌൺ ചുറ്റി തിരികെ പള്ളിയിൽ എത്തി ചേർന്നപ്പോൾ വിശ്വാസ പ്രഖ്യാപനം നടത്തി. പള്ളിക്ക് ചുറ്റും മുട്ട്കുത്തി നിന്നാണ് യുവജനങ്ങൾ വിശ്വാസ പ്രഖ്യാപനം ഏറ്റു ചൊല്ലിയത്. സെമിനാരി റെസിടന്റ് മെത്രാപോലിത്ത ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. വിശ്വസ പ്രഖ്യാപനംഡോ. മാത്യൂസ് മാർ അന്തിമോസ് ചൊല്ലികൊടുത്തു.

യാക്കോബായ സഭ വൈദീക ട്രസ്ടീ സ്ലീബാ വട്ട വെലിൽ കോർ എപ്പിസ്കോപ, വികാരി ഫാ. ജോസ് പരത്തുവയലിൽ, യൂത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസ് സ്ലീബാ, ഭാരവാഹികൾ ആയ ജെയിൻ മാത്യു, ജോമോൻ പാലക്കാടൻ, സകറിയ മാത്യു, ബൈജു മത്താറ, സിനോൾ വി. സാജു, കെ. സി. പോൾ, പള്ളി ട്രസ്ടീമാരായ അഡ്വ.സി. ഐ. ബേബി, ബിനോയ്‌ മണ്ണൻചേരിൽ, യൂണിറ്റ് സെക്രട്ടറി എബിൻ കട്ടങ്ങനാൽ എന്നിവർ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...