കോതമഗലം: ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ ബാവ കാലം ചെയ്തപ്പോൾ സ്വയം പ്രകാശിച്ച കൽ കുരിശിൽ ആലത്തു കെട്ടി ലക്ഷകണക്കിന് യാക്കോബായ സത്യവിശ്വാസികൾ രണ്ടാം കൂനൻ കുരിശ് സത്യത്തിൽ പങ്കെടുത്തു. മെത്രാപ്പോലിത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രഗ്രോറിയോസ് തിരുമേനി വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലി കൊടുത്തപ്പോൾ കിലോമീറ്ററോളം മഴയെ വക വെയ്ക്കാതെ നിന്ന സത്യവിശ്വാസികൾ ഹൃദയം പെട്ടു മാറ് പ്രതിജ്ഞ ഏറ്റുചൊല്ലി.
![](https://i0.wp.com/kothamangalamnews.com/wp-content/uploads/2024/07/alfalah.jpeg?resize=600%2C750&ssl=1)
സഭയിലെ അഭിവന്ദ്യ മെത്രാപ്പോലിത്തൻ മാരായ ഏലിയാസ് മോർ അത്താനാസിയോസ്, ഐസക്ക് മോർ ഒസ്താത്തിയോസ്, മാത്യൂസ് മോർ , അപ്രേo ,ഗീവർഗീസ് മോർ ബർന്നബാസ് ഏലിയാസ് മോർ യൂലിയോസ് പൗലോസ് മോർ ഐറിനേയേlസ്, കുര്യാക്കേസ് മോർ ക്ലീമീസ് മോർ , കുര്യാക്കോസ് മോർ ദീയസ്ക്കോസ് മാത്യു സ്മോർ ഇവാനിയോസ്, സഭാ വൈദീക ട്രെസ്റ്റി ഫാദർ സ്ലീബ വട്ട വേലി, സഭാ സെക്രട്ടി പീറ്റർ കെ ഏലിയാസ്, എം എൽ എ മാരായ ആന്റണി ജോൺ, എൽദോസ് കുന്നപ്പിള്ളി മറ്റ് സാമൂഹിക സാംസ്കാരിക നായകൻമാർ, കോർ എപ്പിസ്കോപ്പ അച്ചൻമാർ, കന്യസ്ത്രീകൾ തുടങ്ങിയവർ രണ്ടാം കൂനൻ കുരിശ് സത്യത്തിൽ പങ്കെടുത്തു. ആശുപത്രിയിൽ ചികയിത്സയിലായ ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമൻ ബാവയുടെ കല്പന ഗ്രീഗോറിയോസ് തിരുമേനി വായിക്കുകയും ചെയ്തു..
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)
You must be logged in to post a comment Login