Connect with us

Hi, what are you looking for?

CHUTTUVATTOM

വേള്‍ഡ് കപ്പ് കൗണ്ട് ഡൗണ്‍ ഷോയ്ക്ക് കോതമംഗലം എംഎ കോളേജില്‍ സ്വീകരണം

കോതമംഗലം: ലഹരി മുക്ത ബാല്യം, ലഹരി മുക്ത ഭാരതം, കളിക്കളമാണ് ലഹരി എന്ന സന്ദേശവുമായി അങ്കമാലി കല്ലറക്കല്‍ ഫൗണ്ടേഷനും സ്പര്‍ശനം ആര്‍ട്‌സും സംയുക്തമായി നടത്തി വരുന്ന വേള്‍ഡ് കപ്പ് കൗണ്ട് ഡൗണ്‍ ഷോയ്ക്ക് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ സ്വീകരണം നല്‍കി.

മാര്‍ച്ച് മൂന്നിന് പാലക്കാട് ടാലന്റ്‌സ് അക്കാദമിയില്‍നിന്ന് ആരംഭിച്ച യാത്ര ജൂണ്‍ 11ന് ആലുവയിലാണ് അവസാനിക്കുന്നത്. യാത്രയില്‍ ഇത് വരെ 100 കണക്കിന് ഫുട്‌ബോള്‍ താരങ്ങള്‍ പങ്കെടുത്തു. എംഎ കോളജില്‍ നടന്ന സ്വീകരണത്തില്‍ കല്ലറക്കയ്ല്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ ആന്റണി, കായിക വിഭാഗം മേധാവി ഹാരി ബെന്നി, കായിക അധ്യാപകര്‍, ഫുട്‌ബോള്‍ താരങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

 

You May Also Like

error: Content is protected !!