Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിൽ വീടിനു നേരേ കാട്ടാനയാക്രമണം; ഗൃഹനാഥൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

കോതമംഗലം – കോതമംഗലം, കോട്ടപ്പടിയിൽ വീടിനു നേരേ കാട്ടാനയാക്രമണം; ഗൃഹനാഥൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാർഷിക വിളകൾക്കും നാശനഷ്ടം.  കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിലാണ് ഇന്ന് വെളുപ്പിനെ നാലു മണിയോടെയാണ് കാട്ടു കൊമ്പൻ ജനവാസ മേഖലയിൽ എത്തിയത്. അതിരമ്പുഴ പോളിൻ്റെ വീടിനു നേരെയാണ് ആക്രമണം നടത്തിയത്. ശബ്ദം കേട്ട് ഉണർന്ന പോൾ പുറത്തെ ലൈറ്റിൻ്റെ സ്വിച്ചിട്ട് മുൻവശത്തെ കതക് തുറന്നപ്പോഴേക്കും ആന സമീപത്ത് എത്തിയിരുന്നു. പൊടുന്നനെ അക്രമാസക്തനായ കാട്ടുകൊമ്പൻ തല കുലുക്കി വീടിൻ്റെ ജനലിന് നേരെ പാഞ്ഞടുത്ത് ജനൽ പാളിയുടെ ചില്ലുകൾ കുത്തിപ്പൊട്ടിക്കുകയായിരുന്നു. തുമ്പിക്കൈയുടെ പാട് ഭിത്തിയിൽ പതിഞ്ഞു കിടപ്പുണ്ട്.

തുടർന്ന് കൃഷിയിടത്തിലിറങ്ങി വാഴകളും, കമുകുകളും, ജാതി തൈകളും, കച്ചോല കണ്ടങ്ങളും ചവിട്ടിമെതിച്ചു. തൊട്ടുത്ത് താമസിക്കുന്ന സഹോദരൻ്റെ പുരയിടത്തിലെ കൃഷികൾക്കും നാശം വരുത്തിയിട്ടുണ്ട്.ആനശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും വീട്ടുമയും, പ്രദേശവാസികളും ആവശ്യപ്പെട്ടു.

 

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് 2025-2026 വാര്‍ഷിക പദ്ധതിയില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള ഇന്‍സെന്റീവ് വിതരണം നടത്തി. 21,21,926 രൂപയാണ് വിവിധ സംഘങ്ങള്‍ക്കായി വിതരണം ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിക്ക് കീഴിലെ മികച്ച രണ്ടാമത്തെ യുപി സ്‌കൂളായി നെല്ലിമറ്റം സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു. വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ നടന്ന കോര്‍പ്പറേറ്റ് അധ്യാപക ദിനാഘോഷ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് സാംസ്‌കാരിക കേന്ദ്രവും, ഫിലിം സിറ്റിയും തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഷിബു തെക്കുംപുറം എംഎല്‍എ. കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. ജൂബിലിയോട്...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആറു ദിവസത്തെ ദേശീയ അധ്യാപക പരിശീലന പരിപാടിക്ക് തുടക്കമായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റലക്ച്വല്‍ പ്രൊപര്‍ട്ടി റൈറ്റ്സ്,...

NEWS

കോതമംഗലം: താല്‍ സൈനിക് ക്യാമ്പില്‍ പങ്കെടുത്ത് മാര്‍ അത്തനേഷ്യസ് കോളേജിലെ എന്‍സിസി യൂണിറ്റിലെ രണ്ടു കേഡറ്റുകള്‍. വിവിധ സൈനിക പരിശീലന മേഖലകളില്‍ കേഡറ്റുകളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കേഡറ്റുകളുമായി...

CHUTTUVATTOM

കോതമംഗലം: അടിവാട് ടൗണിനോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി തുടങ്ങാന്‍പോകുന്ന പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അടിവാട് നിന്നുമാരംഭിച്ച മാര്‍ച്ച് പുലിക്കുന്നേപ്പടിയില്‍ സമാപിച്ചു. തുടര്‍ന്ന്...

CHUTTUVATTOM

മൂവാറ്റുപുഴ: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പൈങ്ങോട്ടൂരില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം. വീടിന്റെ ഇലക്ട്രിക് മെയിന്‍ ബോര്‍ഡിലേക്ക് ബന്ധിപ്പിച്ചിരുന്ന ഏകദേശം 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പോത്താനിക്കാട് പോലീസ് കേസെടുത്ത്...

NEWS

കോതമംഗലം: നേര്യമംഗലത്തിന് സമീപം ചെമ്പന്‍കുഴിയില്‍ ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ചെമ്പന്‍കുഴി പള്ളിക്ക് സമീപം കുപ്പശേരി അനില്‍കുമാറിന്റെ പുരയിടത്തില്‍ കാട്ടാന എത്തിയത്. വ്യാപക കൃഷി നാശമാണ് വരുത്തിയത്....

CHUTTUVATTOM

കോതമംഗലം: പൈങ്ങോട്ടൂരില്‍ ആവേശമായി മരമടി മത്സരം. കടവൂര്‍ മുറിപ്പാടത്ത് നടന്ന മത്സരം 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുനരാരംഭിച്ചത്. പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവൂര്‍ മുറിപ്പാടത്ത് ആവേശം നിറച്ച് മരമടി മത്സരം. പൈങ്ങോട്ടൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും...

CHUTTUVATTOM

കോതമംഗലം: തൊടുപുഴ ഡി പോള്‍ പബ്ലിക്ക് സ്‌കൂളില്‍ നടന്ന സെന്‍ട്രല്‍ കേരള സഹോദയ ഇന്റര്‍ സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കാറ്റഗറി -3 പെണ്‍കുട്ടികളുടെ മത്സരത്തില്‍ കോതമംഗലം മര്‍ത്തമറിയം പബ്ലിക്ക് സ്‌കൂളിനെ പ്രതിനിധീകരിച്ച അല്‍ന...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ രണ്ട് സ്‌നേഹ ഭവനങ്ങളുടെ വെഞ്ചിരിപും ഗൃഹപ്രവേശവും ഞായറാഴ്ച. കീരംപാറ ഇടവകയില്‍ ഭവനരഹിതര്‍ ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്‌നേഹഭവനം പദ്ധതിയിലൂടെ പൂര്‍ത്തികരിച്ച രണ്ട് ഭവനങ്ങളുടെ വെഞ്ചിരിപ്പും...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം ഹൈസ്‌കൂള്‍ കവലയില്‍ ശുദ്ധജല വിതരണ പൈപ്പ് പൊട്ടല്‍ പതിവാകുന്നു. ദേശീയ പാതയില്‍ നിന്നും നെല്ലിമറ്റം ഉപ്പുകുളം – റോഡിന്റെ പ്രവേശന കവാടത്തിലാണ് പകതിവായി പൈപ്പ് പൊട്ടുന്നത്. അടുത്ത നാളുകളില്‍ 8-ാം...

error: Content is protected !!