Connect with us

Hi, what are you looking for?

NEWS

പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി

കോതമംഗലം: ശക്തമായ മഴയെതുടര്‍ന്ന് പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലവും വെള്ളം മുക്കി. മഴ നാടെങ്ങും ആശങ്ക വിതയ്ക്കുകയാണ്. വെള്ളപ്പൊക്കഭീതിയും ഉയരുന്നുണ്ട്. പുഴകളും തോടുകളും കരകവിയാവുന്ന അവസ്ഥയിലാണ്. പുഴകള്‍ക്ക് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറിയി. കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാലിലും അട്ടിക്കളത്തും വീടുകള്‍ക്ക് സമീപംവരെ വെള്ളമെത്തി. മഴ ശക്തമായി തുടര്‍ന്നാല്‍ വീടുകളില്‍ വെള്ളം കയറും.

തങ്കളം ജവഹര്‍ നഗര്‍ ഉള്‍പ്പടെ വെള്ളം കയറാനുള്ള സാധ്യതയുള്ള പ്രദേശങ്ങള്‍ അധികൃതര്‍ നിരീഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്നും തഹസില്‍ദാര്‍ അറിയിച്ചു. പൂയംകുട്ടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള യാത്ര മുടങ്ങിയതോടെ ആദിവാസി ഉന്നതികളും മണികണ്ഠന്‍ചാലും ഒറ്റപ്പെട്ടു. ബ്ലാവന കടവിലെ ജങ്കാറും നിര്‍ത്തിവച്ചിരിക്കുകയാണ്.

കോതമംഗലം പുഴയിലും കുരൂര്‍ തോട്ടിലും ജലനിരപ്പ് ഉയര്‍ന്നു. കൃഷിയിടങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. കുടമുണ്ട പാലത്തില്‍ വെള്ളം കയറിയത് യാത്ര ദുരിതത്തിലാക്കി. കീരന്പാറ പഞ്ചായത്തിലെ പാലമറ്റത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. അഗ്‌നിരക്ഷാസേനയെത്തിയാണ് മരം നീക്കിയത്.

നേര്യമംഗലം വില്ലാഞ്ചിറയില്‍ മരം റോഡിലേക്ക് വീണതുമൂലം ഗതാഗത തടസമുണ്ടായി. ഇവിടെ നേരിയ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. നേര്യമംഗലം – അടിമാലി റോഡിലും മരം വീഴ്ചയും മണ്ണിടിച്ചിലും ഉണ്ടായി. ഈ ദിവസങ്ങളിലെ മഴക്കെടുതിയില്‍ താലൂക്കിലെ മൂന്ന് വീടുകള്‍ക്ക് ഭാഗമായി നാശനഷ്ടമുണ്ടായെന്ന് തഹസില്‍ദാര്‍ അറിയിച്ചു. തൃക്കാരിയൂര്‍, കോട്ടപ്പടി, ഇരമല്ലൂര്‍ വില്ലേജുകളിലാണ് വീടുകള്‍ക്ക് നാശം നേരിട്ടത്.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിലും എത്തി കപ്പക്കൊമ്പൻ നാശം വരുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കപ്പ കൃഷിയാണ് കപ്പ കൊമ്പന്‍ തി്ന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പാറക്കല്‍ സെയ്തുമുഹമ്മദിന്‍റേയും താഴത്തേക്കുടി ശങ്കരന്‍റേയും കപ്പ...

CHUTTUVATTOM

കോതമംഗലം: ഇളമ്പ്ര നായ്ക്കമ്മാവുടി മീരാൻ (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : ഫാത്തിമ പിടവൂർ മോളത്താൻ കുടുംബാഗം, മക്കൾ : സിമി (അധ്യാപിക),നിഥിൻ, സുബൈദ.(എ ജി ഓഫീസ്), പരേതനായ നിഷാൽ. മരുമക്കൾ:...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് യു.പി സ്‌കൂൾ പ്രഥമ ഹെഡ്മാസ്റ്റർ പുതുപ്പാടി ചിറപ്പടി മാളിയേക്കൽ (അമ്പഴച്ചാലിൽ )എം.ജെ ഉതുപ്പ് (ഇസഹാക്ക് – 87)നിര്യാതനായി. സംസ്‌കാരം  വെള്ളിയാഴ്ച  2ന് കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി തട്ടേക്കാട് സലിം അലി പക്ഷിസങ്കേതത്തിൽ നിന്ന് പുല്ലാശ്ശേരിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് സംഘടിപ്പിച്ച ട്രെക്കിംഗ് സാഹസിക സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അമ്പതോളം പ്രകൃതി...

CHUTTUVATTOM

കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ അയ്യങ്കാവിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാവ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദേശീയപാത അതോറിറ്റിയുടേയും, കൺസ്ടക്ഷൻ കമ്പിനിയുടേയും അശാസ്ത്രീമായ ഓട നിർമ്മാണമാണ് അയ്യങ്കാവ് ഗവൺമെൻറ്...

CHUTTUVATTOM

കോതമംഗലം:പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച വൈദികൻ്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കുകളോടെ വൈദികൻ രക്ഷപ്പെട്ടു.അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിൻ്റെ മാരുതി വാഗണർ കാറാണ്...

CHUTTUVATTOM

കോതമംഗലം: നഗരസഭയില്‍ മാലിന്യനീക്കം പൂര്‍ണ്ണമായും അവതാളത്തിലായതോടെ കോതമംഗലം നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. നഗരത്തിലെ വിവിധ റോഡരികുകളിലും കുരൂര്‍ തോട്ടിലും മാലിന്യങ്ങള്‍ കുന്നുകൂടി രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ പുലര്‍ച്ചെ പ്രഭാതസവാരിക്കായി എത്തുന്ന...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

കോതമംഗലം:ഓട നിർമാണത്തിലെ അപാകത മൂലം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അയ്യങ്കാവിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാത നവീകരണത്തിനു ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട നിർമാണത്തിലെ അപാകത മൂലം വെള്ളം ഒഴുകിപ്പോകാത്തതാണു പ്രശ്‌നം. 100 മീറ്റർ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി സംഘടിപ്പിച്ച മാമലക്കണ്ടം–കൊയ്‌നിപ്പാറ ഓഫ് റോഡ് ഡ്രൈവ് സാഹസിക വിനോദസഞ്ചാരത്തിന്റെ വേറിട്ട കാഴ്ചയായി മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഓഫ് റോഡ് വാഹനപ്രേമികളുടെയും പ്രദേശവാസികളുടെയും വൻ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിൽ നിന്നിറങ്ങുന്ന കപ്പക്കൊമ്പനെക്കൊണ്ട് പൊറുതിമുട്ടി വാവേലി നിവാസികൾ.കോട്ടപ്പാറ വനമേഖലയിലെ ഒരു കൊമ്പന്‍റെ ഇഷ്ടഭഷണം ഇപ്പോള്‍ കപ്പയാണ്. സ്ഥിരം കപ്പ തേടി എത്തുന്ന കാട്ടു കൊമ്പന് നാട്ടുകാര്‍ കപ്പ കൊമ്പന്‍ എന്ന...

error: Content is protected !!