Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടിയിൽ വിഷബാധയേറ്റ് യുവതി മരിച്ചു

കോതമംഗലം : വാരപ്പെട്ടി മൈലൂർ ഏറാംമ്പ്ര പാലക്കാട് അൻസൽ (സൗദി) ന്റെ ഭാര്യ നിഷിദ (35) വിഷബാധയേറ്റ് മരിച്ചു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനു സമീപത്തെ പറമ്പിൽ നിന്നും ചക്ക പറിച്ച് വീട്ടിൽ കൊണ്ടുവന്നതിനിടയിൽ യുവതിയുടെ കാലിൽ വേദന തോന്നുകയായിരുന്നു. ഉടൻതന്നെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും നിഷിദ ബോധരഹിതയായിരുന്നു. വിശദ പരിശോധനയിലാണ് വിഷബാധയേറ്റതാണെന്ന് മനസിലായത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യുവതിയുടെ ഖബറടക്കം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഇഞ്ചൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തി. മക്കൾ മുഹമ്മദ് ഇൻസാം (വാരപ്പെട്ടി ടെക്നിക്കൽ ഹൈസ്കൂൾ ), മുഹമ്മദ് ഇർഫാൻ, ഫാത്തിമ നൂറ (ഇരുവരും മൈലൂർ മുസ്ലിം എൽ പി സ്കൂൾ വിദ്യാർത്ഥികൾ).

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...