Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി സി എച്ച് സി യിൽ 1.79 കോടി രൂപ മുടക്കി പുതിയ ഐസലേഷൻ ബ്ലോക്ക് നിർമ്മാണം ഉടൻ ആരംഭിക്കും : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വാരപ്പെട്ടി സി എച്ച് സി യിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ മുടക്കി പുതിയ ഐസൊലേഷൻ ബ്ലോക്ക് നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കോവിഡ് മഹാമാരിക്കൊപ്പം തന്നെ മറ്റ് പകർച്ച വ്യാധികളും മൂലം ഐസൊലേഷൻ ആവശ്യമായി വരുന്നവർക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നതിനായിട്ടാണ് പുതിയ ഐസൊലേഷൻ കെട്ടിടം നിർമ്മിക്കുന്നത്.ഇതിന്റെ ഭാഗമായി ഐസൊലേഷൻ ആവശ്യമായി വരുന്ന രോഗികൾക്ക് മറ്റ് രോഗികളുമായി സമ്പർക്കം വരാതെ ചികിത്സാ സൗകര്യമൊരുക്കും.പത്ത് ബെഡ്ഡുകൾ ഉള്ള ഐ സി യു സൗകര്യമുള്ള ഐസൊലേഷൻ വാർഡ് ഉൾപ്പെടുന്ന ബ്ലോക്കാണ് നിർമ്മിക്കുന്നത്.ഡോക്ടേഴ്സ് റൂം,നഴ്സസ് റൂം,എമർജൻസി പ്രൊസീജർ റൂം,മെഡിക്കൽ ഗ്യാസ് സ്റ്റോറേജ് ആന്റ് കൺട്രോൾ,ഓവർ ഹെഡ് വാട്ടർ ടാങ്ക്,ഡീസൽ ജനറേറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഇതിന്റെ ഭാഗമായി ഒരുക്കും.പുതുതായി നിർമ്മിക്കുന്ന ഐസൊലേഷൻ ബ്ലോക്കിൽ ചികിത്സ സൗകര്യത്തിനായി പ്രത്യേക ഉപകരണ സംവിധാനങ്ങളും ഇതോടൊപ്പം തയ്യാറാക്കും.നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയ ബ്ലോക്ക് നിർമ്മിക്കുന്ന ഭാഗത്തെ പഴയ കെട്ടിടം പൊളിക്കുകയും,വൃക്ഷങ്ങൾ മുറിച്ച് മാറ്റുകയും ചെയ്തിട്ടുണ്ട്.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....