Connect with us

Hi, what are you looking for?

CRIME

വണ്ണപ്പുറത്തെ ബാങ്ക് എ​ടി​എ​മ്മി​ൽ കവർച്ചാ ശ്രമം; പോ​ലീ​സ് ആ​സ്ഥാ​ന​ത്തുനിന്നും സ്റ്റെ​ഫി എത്തി

വണ്ണപ്പുറം : ഇ​ന്ന​ലെ രാ​വി​ലെ വണ്ണപ്പുറം എസ് ബി ഐ ബാങ്കിന്റെ എ​ടി​എ​മ്മി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​വാ​ണ് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ചു. ഇ​വ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ എ​ടി​എ​മ്മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്തെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ക​വ​ർ​ച്ച​ക്കാ​ർ മു​ഖം മൂ​ടി ധ​രി​ച്ചി​രു​ന്ന​താ​യി സി​സി​ടി​വി ദൃ​ശ്യ​ത്തി​ലു​ണ്ട്. സം​ഘ​ത്തി​ൽ അ​ഞ്ചു പേ​രു​ള്ള​താ​യാ​ണ് സൂ​ച​ന​യെ​ന്ന് കാ​ളി​യാ​ർ പോലീസ് വെളിപ്പെടുത്തുന്നു. ര​ണ്ടു പേ​ർ അ​ക​ത്തു ക​യ​റു​ക​യും മൂ​ന്നു പേ​ർ പു​റ​ത്ത് സ​ഹാ​യി​ക​ളാ​യും ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്നെ​ത്തി​യ സ്റ്റെ​ഫി എ​ന്ന പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ചു ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നി​ൽ കൂ​ടി ഓ​ടി സ​മീ​പ​ത്തെ ക​ട​യു​ടെ അ​രി​കി​ലൂ​ടെ ക​ട​ന്ന് തി​രി​കെ ബാ​ങ്കി​നു സ​മീ​പ​ത്തെ​ത്തി. കവർച്ചക്ക് ഉപയോഗിച്ച കമ്പിയും സി സി ടി വി ക്യാമറ മറക്കുവാനുപയോഗിച്ച ടൂത്തു പേസ്റ്റിന്റെ കവറും തെളിവായി കിട്ടിയിട്ടുണ്ട് .

You May Also Like