Connect with us

Hi, what are you looking for?

NEWS

കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസ് പദ്ധതികളുടെ അനിശ്ചിതത്വം അവസാനിപ്പിക്കണം: ഡീന്‍ കുര്യാക്കോസ് എംപി

കോതമംഗലം: കോതമംഗലം, മൂവാറ്റുപുഴ ബൈപ്പാസ് പദ്ധതികളുടെ അനിശ്ചിതത്വം അവസാനിപ്പിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാത അഥോറിറ്റി കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയ ബൈപ്പാസ് പദ്ധതികളുടെ സ്ഥലമെടുപ്പ് നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും എംപി ആവശ്യപ്പെട്ടു. 2023 ഡിസംബറില്‍ പ്രസിദ്ധപ്പെടുത്തിയ 3എ വിജ്ഞാപനം 2024 ഡിസംബറില്‍ അവസാനിച്ചു. കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ തന്നെ സമയബന്ധിതമായി ത്രീഡി വിജ്ഞാപനം പുറപ്പെടുവിച്ച് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കണമെന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കൃത്യസമയത്ത് എല്‍എ തുക കണക്കാക്കി നല്‍കാനോ സമയബന്ധിതമായി ത്രിഡി വിജ്ഞാപനം പുറപ്പെടുവിക്കാനോ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ലെന്ന് എംപി കുറ്റപ്പെടുത്തി.

ഭൂമി ഏറ്റെടുക്കലിനായി 385 കോടിയാണ് പുനര്‍ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ 575 കോടി കണക്കാക്കി നല്‍കിയത് ദേശിയപാത അഥോറിറ്റി അംഗീകരിച്ചിരുന്നില്ല. അന്ന് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ച്ചയ്ക്ക് വലിയ വില കൊടുക്കേണ്ടിവന്നിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കുന്നതിന് 385 കോടിയില്‍ അധികമായി വന്നാല്‍ അത് സംസ്ഥാനം വഹിക്കണമെന്ന ദേശിയപാത അഥോറിറ്റി ചെയര്‍മാന്‍ ചിഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. ചീഫ് സെക്രട്ടറി സംസ്ഥാനത്തിന് അത് സാധ്യമല്ലയെന്ന് മറുപടി നല്‍കി. തുടര്‍ന്ന് ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗത്തിലും ഇതേ നിലപാട് ആവര്‍ത്തിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി സാധ്യമാകുന്ന എല്ലാ നിലയിലും ഭൂമി ഏറ്റെടുക്കല്‍ തുക കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇതിനു പരിഹാരമായി എലിവേറ്റഡ് പാത ഉള്‍പ്പെടെ പരിഗണിച്ച് നിര്‍മാണം വേഗത്തിലാക്കാനാണ് കേന്ദ്ര മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ 3എ വിജ്ഞാപനം റദ്ദായി. നേരത്തെ നിശ്ചിയിക്കപ്പെട്ട അലൈന്‍മെന്റില്‍ തന്നെ രണ്ട് സര്‍ക്കാരുകളും യോജിച്ച് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ടെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: അർജുൻ ആയങ്കിക്ക് കോതമംഗലത്ത് ഒരു കേസിൽ ജാമ്യം ലഭിച്ചു.കോതമംഗലം എസ്.എച്ച്.ഓയെ സാമൂഹ മാധ്യമം വഴി ഭീഷണിപ്പെടുത്തിയ കേസിലാണ് കോതമംഗലം കോടതി ജാമ്യം അനുവദിച്ചത്.എന്നാൽ ചേലാട് റിസോർട്ടിൽ നിന്ന് പിടികൂടിയ കേസിൽ നേരത്തെ...

CHUTTUVATTOM

കോതമംഗലം:മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ നൂറ് ദിന ആഘോഷം കോൺഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തി.കെപിസിസി മെമ്പർ എ.ജി.ജോർജ് ഉദ്ഘാടനം ചെയ്തു,കോൺഗ്രസ് കോതമംഗലം ബ്ലോക് പ്രസിഡന്റ് ഷമീർ...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ലാവണ്യം 2026 ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി നാടിന് അഭിമാനമായി മാറിയ പല്ലാരിമംഗലം മണിക്കിണര്‍ സ്വദേശിനി അല്‍ഫിയ ജലീലിനെ ആദരിച്ചു. 603മാര്‍ക്ക് നേടി കേരള റാങ്കില്‍ 591-ാംസ്ഥാനവും ഓള്‍ ഇന്ത്യ ലെവലില്‍ 9092-ാം...

CHUTTUVATTOM

കോതമംഗലം: ധര്‍മ്മഗിരി സെന്റ്‌ ജോസഫ് പ്രൊവിന്‍സ് അംഗമായ സി.ഫാറ്റിമ (അച്ചാമ്മ -87) നിര്യാതയായി.സംസ്‌കാരം ബുധനാഴ്ച 1.30 ന് തങ്കളം പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍. പരേത പാലാ രൂപത പൂഞ്ഞാര്‍ ഇടവക ചന്ദ്രന്‍കുന്നേല്‍ പരേതരായ...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ഗ്രീന്‍ വ്യൂ നഗര്‍ ഓണാഘോഷം ബുധനാഴ്ച നടത്തും. അംഗങ്ങളുടെ വിവിധ കലാപരിപാടികളും, ഓണസദ്യയും നടത്തും. ഭാരവാഹികളായ ടി.ഇ കുര്യന്‍, ഏ.ഒ വര്‍ഗീസ്, ആഷ്ലി അബ്രഹാം, ജോബി ചക്കിയത്ത്, ടെസ്സി വര്‍ഗീസ്...

CHUTTUVATTOM

കോതമംഗലം: രാഷ്ട്രിയ പ്രവര്‍ത്തകര്‍ സാധാരണക്കാരുടെ വിഷമതകളില്‍ ഇടപെട്ട് അവരെ ചേര്‍ത്ത് നിര്‍ത്തണമെന്ന് മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി. കോണ്‍ഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷവും, ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എല്‍ദോസ്...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റെസിഡന്റ്‌സ് അസോസിയേഷന്റെ ആിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് സംഗീത പ്രതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാലിയില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ എന്‍....

CHUTTUVATTOM

കോതമംഗലം: സമുദ്രനിരപ്പില്‍ നിന്ന് 17, 598 ഫീറ്റ് ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന മൗണ്ട് എവറസ്റ്റ് കൊടുമുടിയുടെ ബേസ് ക്യാമ്പ് നടന്നു കയറിയ സിപിഒ അനു ടി സാബുവിനെ യൂത്ത് കോണ്‍ഗ്രസ് കീരംപാറ മണ്ഡലം കമ്മിറ്റിയുടെ...

CHUTTUVATTOM

കോതമംഗലം: ഫാസിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഓണഘോഷ പരിപാടികളുടെ ഉദ്ഘാടനവും സിനിമ ആർട്ടിസ്റ്റ് മിയാ ജോർജ് നിർവഹിച്ചു. ഫാസ് നടപ്പാക്കുന്ന വിവിധ പ്രൊജക്റ്റുകളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു.പ്രസിഡന്റ്‌ ബേസിൽ എബ്രഹാം...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷക്കാലത്ത് വ്യാജമദ്യനിര്‍മ്മാണവും വില്പനയും പൂര്‍ണ്ണമായും തടയുന്നതിന് വനമേഖലയടക്കം ഫോറസ്റ്റ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ ത്രിതലപഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടെയും സഹകരണത്തോടെ സംയുക്ത റെയിഡുകള്‍ നടത്തണമെന്നും വാഹനപരിശോധന കര്‍ശനമാക്കണമെന്നും കെസിബിസി മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം രൂപത...

CHUTTUVATTOM

കോതമംഗലം: അങ്കമാലി കിടങ്ങൂര്‍ ഓക്‌സീലിയം സ്‌കൂളില്‍ നടന്ന സിഐഎസ്‌സിഇ സോണ്‍-സി കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം ക്രിസ്തുജ്യോതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 10 സ്വര്‍ണ്ണം,5 വെള്ളി,1 വെങ്കലം എന്നിങ്ങനെ 16 മെഡലുകളള്‍ നേടി. സ്വര്‍ണ്ണ മെഡല്‍...

error: Content is protected !!