Connect with us

Hi, what are you looking for?

CHUTTUVATTOM

ഏതുനിമിഷവും തെരുവിലേക്ക് ഇറക്കപ്പെടാം; ജീവിക്കാൻ വേണ്ടി പോരാടുന്ന കുടുംബത്തിന് വേണം നമ്മുടെ കരുതൽ

കോതമംഗലം: കുടുംബത്തിന് നെടുംതൂണായി നില്‍ക്കേണ്ടവരെല്ലാം കിടപ്പു രോഗികളായി മാറിയതോടെ ദുരിതത്തിലായിരിക്കുകയാണ് ഒരു കുടുംബം. കീരംപാറ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ താമസിക്കുന്ന പുന്നേക്കാട് സ്വദേശി മംഗലത്ത് സജി കുര്യാക്കോസ് (54), ഭാര്യ മിനി ചാക്കോ, ഇവരുടെ രണ്ട് പെണ്‍മക്കള്‍ എന്നിവരടങ്ങുന്ന കുടുംബത്തിനാണ് ദുരവസ്ഥ.ക്യാന്‍സറിന്റെ നാലാം ഘട്ടത്തില്‍ ചികിത്സ തുടരുന്ന വീട്ടമ്മയാണ് മിനി. കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്ന ഭര്‍ത്താവ് സജിക്ക് പ്രമേഹം കൂടി കിടപ്പിലായതോടെ പണിക്ക് പോകാനാവുന്നില്ല. രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മൂത്ത മകള്‍ 100 ശതമാനം വൈകല്യമുള്ളവള്‍.രണ്ടാമത്തെ മകള്‍ പത്താം ക്ലാസില്‍ പഠിക്കുന്നു.
അവരുടെ ഭാവിയും ഇപ്പോള്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

പണി പൂര്‍ത്തിയാക്കാത്ത വീട് ജപ്തി ഭീഷണിയിലുമാണ്.ബാങ്കുകാര്‍ വന്ന് ജപ്തി നോട്ടീസ് പതിച്ചതോടെ ഏത് നിമിഷവും വീട്ടില്‍ നിന്നിറങ്ങേണ്ട അവസ്ഥയാണ്. രണ്ടു വര്‍ഷമായി ക്യാന്‍സറിനോട് പോരാടുകയാണ് മിനി. ഇപ്പോള്‍ രോഗം നാലാം ഘട്ടത്തിലാണ്. എട്ടു കീമോ ചികിത്സകള്‍ ഇതിനകം പൂര്‍ത്തിയായി. ഇനി രക്ഷയ്ക്കായി ശസ്ത്രക്രിയ അനിവാര്യമാണ്ശ. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ 6.5 ലക്ഷം രൂപ കണ്ടെത്താന്‍ ഈ കുടുംബത്തിന് കഴിയുന്നില്ല. ഒരോ മാസവും മരുന്നുകള്‍ക്ക് മാത്രം 6000 രൂപ ചെലവാകുമ്പോഴാണ് ബാങ്കിന്റെ ജപ്തി ഭീഷണിയും. ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും, ഏത് നിമിഷവും ബാങ്കുകാര്‍ വീട്ടില്‍ നിന്നിറക്കി വിടും എന്നും സജി പറഞ്ഞു.

ജീവിക്കാന്‍ വേണ്ടി പോരാടുന്ന ഈ കുടുംബത്തിന് നമ്മുടെ കരുതലും കരുണയും ആവശ്യമാണ്. സഹായിക്കാന്‍ മനസ്സുള്ളവര്‍ സഹായഹസ്തം നീട്ടുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷയും.

You May Also Like

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

CHUTTUVATTOM

കോതമംഗലം: മുണ്ടയ്ക്കല്‍ തരകന്‍ ഫാമിലി ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഓണാഘോഷത്തോടൊപ്പം ഷിബു തെക്കുംപുറം എംഎല്‍എക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് അഡ്വ. പോള്‍ മുണ്ടയ്ക്കല്‍ പൊന്നാട അണിയിച്ച് എംഎല്‍എയെ സ്വീകരിച്ചു. എംഎല്‍എ ഓണാഘോഷം ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തിരുമേനിപടി പരേതനായ ഇലത്തിക്കമാലിയില്‍ കുമാരന്‍ നായരുടെ ഭാര്യ സാവിത്രിയമ്മ (98) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 12 മണിക്ക് പിണ്ടിമന വീട്ടുവളപ്പില്‍. പരേത കാലാമ്പൂര്‍ തുറുവക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഇ.കെ.പി നായര്‍...

error: Content is protected !!