Connect with us

Hi, what are you looking for?

CRIME

ഇരുപത് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍

പോത്താനിക്കാട്: ഇരുപത് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. കടവൂര്‍ ഞാറക്കാട് കണ്ണന്‍ തറയില്‍ വീട്ടില്‍ അഭി രാജു (28) വിനെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ്
ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മണിപ്പാറ കീരന്‍ പാറയില്‍ അനൂപ് (30),കടവൂര്‍ ഞാറക്കാട് കണ്ണന്‍ കുളത്ത് ബിബിന്‍ തോമസ് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി
ഡോ.വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അനൂപ് വാടകയ്ക്ക് താമസിക്കുന്ന ഏനാനല്ലൂര്‍ പുളിന്താനത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആറ് കിലോ വീതമുള്ള രണ്ട് വലിയ പായ്ക്കറ്റിലും, ബാക്കി ചാക്കിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 250 ഗ്രാം പാക്കറ്റുകളിലാക്കിയാണ് ഇവരുടെ വില്‍പ്പന. ഡി.വൈ.എസ്.പി മുഹമ്മദ്
റിയാസ് ഇന്‍സ്‌പെക്ടര്‍ കെ.എ.ഷിബിന്‍, എസ്.ഐ എം.എസ്.മനോജ്, സി.പി.ഒ മാരായ കെ.എ.നിയാസുദ്ദീന്‍, ദീപു.പി.കൃഷ്ണന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

You May Also Like