Connect with us

Hi, what are you looking for?

NEWS

അനാഥമായി കോതമംഗലത്തെ പോലീസ് ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ട്

കോതമംഗലം: കോതമംഗലത്ത് പഴയ പോലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ട് അനാഥമായ അവസ്ഥയില്‍. ടൗണിനോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന നാലേക്കറോളം ഭൂമിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. കാടും മാലിന്യങ്ങളും നിറഞ്ഞ് ഇഴജന്തുക്കളടേയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ് ഇവിടം. മുമ്പ് കോതമംഗലം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും പോലീസുകാരും ക്വാര്‍ട്ടേഴ്സുകളിലാണ് താമസിച്ചിരുന്നത്. കാലപ്പഴക്കത്താല്‍ കെട്ടിടങ്ങള്‍ ഇടിഞ്ഞുവീഴാറായതോടെ പോലീസുകാര്‍ ഇവിടം ഒഴിഞ്ഞു. കുറേക്കാലം ആരും ഇങ്ങോട്ടുതിരിഞ്ഞനോക്കിയില്ല. പിന്നീട് മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ക്വാര്‍ട്ടേഴ്സുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ആലോചന പോലീസ് വകുപ്പ് ആരംഭിച്ചത്. അതിനായി പഴയ കെട്ടിടങ്ങള്‍ പൊളിച്ച് ലേലത്തില്‍ വിറ്റു. മണ്ണെടുപ്പും നടത്തി. പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോള്‍ വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു. കോതമംഗലം സ്റ്റേഷനില്‍ ജോലി ചെയ്യുന്ന മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നിലവില്‍ വാടക വീടുകളിലാണ് താമസം.

ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കണമെന്ന ആവശ്യം അധികാരികള്‍ മറന്നമട്ടാണ്. ഈ സ്ഥലം ഇപ്പോള്‍ കാടുമൂടി കിടക്കുകയാണ്.
പോലീസ് ക്വാര്‍ട്ടേഴ്സ് പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പോലിസ് അസോസിയേഷനും ഉന്നത ഉദ്യോഗസ്ഥര്‍ക്കമേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.ചില നടപടികള്‍ തുടങ്ങിവച്ചെങ്കിലും ഉദ്യോഗസ്ഥര്‍ മാറിയതോടെ അവയെല്ലാം ഫയലുകളില്‍ ഉറങ്ങി. ഫണ്ടിന്റെ അപര്യാപ്തത ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണത്തിന് തടസമായെന്ന് അസോസിയേഷന്റെ മുന്‍ ഭാരവാഹി സൂചിപ്പിച്ചു.പൊളിച്ചുനീക്കാത്ത കെട്ടിടങ്ങളും പരിപാലനമില്ലാത്തതിനാല്‍ തകര്‍ച്ചയുടെ വക്കില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ഈ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും വാസയോഗ്യമല്ലാത്ത അവസ്ഥയിലായി മദ്യപാനികളും മറ്റ് ലഹരി ഉപയോക്താക്കളും ഇവിടെ സ്ഥിരമായി വന്നുപോകുന്നുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു.

മാലിന്യവും വലിച്ചെറിയാനും ഈ സ്ഥലം ഉപയോഗിക്കുന്നുപരിസരവാസികള്‍ക്ക് ശല്യമായി മാറിയിരിക്കുകയാണ് ഇവിടം.പോലിസ് ക്വാര്‍ട്ടേഴ്സ് പുനര്‍നിര്‍മ്മിക്കണം,പോലിസ് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കണംകോതമംഗലം ടൗണില്‍ പ്രധാന റോഡിനോട് ചേര്‍ന്നുള്ള പൊലീസ് സ്റ്റേഷന്‍ ഇവിടേക്ക് മാറ്റി സ്ഥാപിക്കണം. ഇപ്പോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത് അസൗകര്യങ്ങളുടെ നടുവിലാണ്. കൂടുതല്‍ സ്ഥല സൗകരവും പാര്‍ക്കിംഗ് സൗകര്യവും ഇവിടെ ലഭ്യമാകും. ഈ സ്ഥലത്തോട് ചേര്‍ന്ന് പുതിയ ലിങ്ക് റോഡും നിര്‍മ്മിക്കുന്നുണ്ട്. ഇതുവഴി പോലീസിനും പൊതുജനങ്ങള്‍ക്കും ആവശ്യമായ ഗതാഗത സൗകര്യവും ലഭിക്കും. പൊലീസിന്റെ സേവനം മെച്ചപ്പെടുത്താന്‍ കഴിയുന്നതിനൊപ്പം പ്രദേശവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവും ആകും.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടി കൂവകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിച്ച പാമ്പലായം വീട്ടിൽ കുഞ്ഞപ്പന്റെ കുടുംബത്തിന് ദുരന്ത നിവാരണ നിധിയിൽ നിന്നും ധന സഹായം നൽകുന്നതിനുള്ള അടിയന്തര...

NEWS

കേന്ദ്ര സർക്കാരിൻ്റെ കേരളത്തോട് കാണിക്കുന്ന അവഗണനക്കും വല്യ മൃഗ ശല്യത്തിനെതിരെ കേന്ദ്രം വന നിയമം ഭേദഗതി ചെയ്യണമെന്നുമാവശ്യപ്പെട്ട് എൽ.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധ സമരത്തിൻ്റെ ഭാഗമായി എൽ.ഡി.എഫ് നിയോജകമണ്ഡലം കമ്മറ്റി ബി.എസ്.എൻ.എൽ...

NEWS

കോതമംഗലം :ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി വൈ എഫ് ഐ തൃക്കാരിയൂർ മേഖല കമ്മിറ്റി തടത്തിക്കവലയിൽ ജനകീയ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം :മുത്തംകുഴി ശിവാഞ്ജലി വീരനാട്ട്യം കൈകൊട്ടിക്കളി ടീമിനെ ആന്റണി ജോൺ എം എൽ എ ആദരിച്ചു. കഴിഞ്ഞ ഒരു വർഷ കാലത്തിലേറെയായി പിണ്ടിമന മുത്തംകുഴി കേന്ദ്രീകരിച്ചാണ് ടീം പ്രവർത്തിക്കുന്നത് . പുരോഗമന കലാസാഹിത്യസംഘം...

NEWS

കോതമംഗലം : കേരളത്തിന്റെ സസ്യ വൈവിധ്യത്തിലേക്ക് ഒരു പുതിയ പേര് കൂടി. കൊല്ലം ജില്ലയിലെ റോസ് മലയിൽ നിന്ന് ഒരു പുതിയ ഇനം പായൽ കണ്ടെത്തി. ശുദ്ധജല ആവാസ വ്യവസ്ഥകളിൽ മാത്രം കാണുന്ന...

NEWS

കോതമംഗലം : നെല്ലിക്കുഴി പീസ് വാലിയിൽ ലിഫ്റ്റിൽ കുടുങ്ങിയ 26-പേരെ രക്ഷപെടുത്തി കോതമംഗലം ഫയർ ഫോഴ്സ്.ഞായർ രാത്രി 8 മണിയോടെ നെല്ലിക്കുഴി പീസ് വാലി സന്ദർശിക്കുവാൻ എത്തിയ പെരുമ്പാവൂർ വാഴക്കുളം സ്വദേശികളായ യുവാക്കളാണ്...

NEWS

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ അനുവദിച്ച 1 കോടിരൂപ ചെലവഴിച്ച് നവീകരണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇഎംഎസ്സിന്റെ നാമധേയത്തിലുള്ള പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം യുവജനകാര്യ കായികവകുപ്പ് മന്ത്രി വി അബ്ദുൾറഹ്മാൻ ഉദ്ഘാടനം...

NEWS

കോതമംഗലം : പഴയ ആലുവ – മൂന്നാർ രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് പൂയംകുട്ടിയിൽ സംഘടിപ്പിച്ച ജനകീയ മാർച്ചിൽ പങ്കെടുത്ത് ആയിരങ്ങൾ. മാർച്ചിന് മുന്നോടിയായി പൂയംകുട്ടിയിൽ ചേർന്ന പ്രതിഷേധ സമ്മേളനം അഡ്വ.ഡീൻ കുര്യാക്കോസ് എം പി...

NEWS

കോതമംഗലം:കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവഷേത്രത്തിലെ തിരുവുത്സവം മാർച്ച്‌ 15 ന് കൊടിയേറി മാർച്ച്‌ 24 ന് ആറാട്ടോടെ സമാപിക്കുന്ന തിരു ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ...

NEWS

കോതമംഗലം : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കോതമംഗലത്ത് ഏപ്രിൽ 8 മുതൽ 11 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം കോതമംഗലം മാർ തോമ ചെറിയ പള്ളി...

NEWS

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മികച്ച അങ്കൻവാടി വർക്കർക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കളെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് ഐ.സി.ഡി.എസ് ലെ നേര്യമംഗലം നമ്പർ 14 അങ്കൻവാ ടിയിലെ പി.കെ രാധിക , ഇരമല്ലൂർ...

NEWS

കോതമംഗലം: ഇരുമലപ്പടിയിലെ പെട്രോൾ പമ്പില്‍ പൊട്ടിത്തെറി. പമ്പിലുണ്ടായിരുന്നവര്‍ക്ക് ഭൂകമ്പംപോലെയാണ് അനുഭവപ്പെട്ടത്.ഭൂമിക്കടിയിലുള്ള ഇന്ധന ടാങ്കുകളിലേക്കുള്ള മാന്‍ ഹോളുകളുടെ അടപ്പുകള്‍ ശക്തമായി തുറക്കുകയും പൊങ്ങിതെറിക്കുകയും ചെയ്തു.തറയില്‍ വിരിച്ച കോണ്‍ക്രീറ്റ് കട്ടകള്‍ ഇളകി തെറിച്ചു.ഒരു കട്ട തെറിച്ചുവീണ്...

error: Content is protected !!