Connect with us

Hi, what are you looking for?

NEWS

ചേലാട് സ്റ്റേഡിയം നിർമ്മാണത്തിൽ വീഴ്ച വരുത്തിയ നിർവഹണ ഏജൻസി കിറ്റ് കോയെ ഒഴിവാക്കി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതലപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവായി: ആന്റണി ജോൺ എം എൽ എ

 

കോതമംഗലം : ചേലാട് സ്റ്റേഡിയം നിർമ്മാണത്തിൽ വീഴ്ച വരുത്തിയ നിർവഹണ ഏജൻസി കിറ്റ് കോയെ ഒഴിവാക്കി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതല പെടുത്തികൊണ്ട് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്‌ബി പദ്ധതിയായി പ്രഖ്യാപിച്ച് 17 കോടി രൂപ അനുവദിച്ച ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എസ് പി വി യായ കിറ്റ് കോ ഗുരുതര മായ വീഴ്ച വരുത്തിയതിനെ തുടർന്ന് ചേലാട് സ്റ്റേഡിയം ഉൾപ്പെടെ കണ്ണൂർ പടിയൂർ ഇൻഡോർ സ്റ്റേഡിയം, ചിറ്റൂർ സ്പോർട്സ് കോംപ്ലക്സ് എന്നീ മൂന്നു പ്രവർത്തികളിൽ നിന്നും കിറ്റ് കോയെ ഒഴിവാക്കി കായിക വകുപ്പിന്റെ കീഴിലുള്ള സ്പോർട്സ് കേരള ഫൌണ്ടേഷനെ ചുമതലപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവായി.

തുടർ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആന്റണി ജോൺ എം എൽ എ യുടെ നേതൃത്വത്തിൽ സ്പോർട്സ് കേരള ഫൌണ്ടേഷന്റെയും,കിറ്റ് കോയുടെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. നിലവിൽ കിറ്റ് കോ യുടെ കൈവശമുള്ള രേഖകൾ പുതിയ എസ് പി വി യായിട്ടുള്ള സ്പോർട്സ് കേരള ഫൗണ്ടേഷന് കൈമാറി.എം എൽ എ യോടൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജെസ്സി സാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ,ലത ഷാജി, ഡി എസ് വൈ എ ഡെപ്യൂട്ടി ഡയറക്ടർ രമേശ്‌ സി എസ്, എസ് കെ എഫ് എക്സി. എഞ്ചിനീയർ എസ് മനോജ്‌, എസ് കെ എഫ് അസിസ്റ്റന്റ് എക്സി. എഞ്ചിനീയർ ഷരൂപ് എം പി, എസ് കെ എഫ് അസിസ്റ്റന്റ് എഞ്ചിനീയർ ഹൃദ്യ ഡി, റീജിണൽ സ്പോർട്സ് ആൻഡ് യൂത്ത് ഓഫീസ് ക്ലർക്ക് അദൃൻ മാത്യു, കിറ്റ് കോ പ്രൊജക്റ്റ്‌ സ്പെസിഫീക്ക് എഞ്ചിനീയർ അംബരീഷ് എം സി എന്നിവർ ഉണ്ടായിരുന്നു.സ്പോർട്സ് കേരള ഫൌണ്ടേഷന്റെ നേതൃത്വത്തിൽ റീ ടെൻഡർ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി എം എൽ എ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : ആന്റണി ജോൺ എംഎൽഎ യെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം വാരപ്പെട്ടി സ്വദേശിയും യൂത്ത് കോൺഗ്രസ് ജില്ലാ...

CRIME

കോതമംഗലം : ഇരുമലപ്പടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളായ മെത്താംഫെറ്റമിൻ, കഞ്ചാവ് എന്നിവയുമായാണ് ചുമട്ട് തൊഴിലാളികൾ എക്സൈസ് വലയിലായത് . ഓടക്കാലി സ്വദേശികളായ മംഗലപ്പാറ വീട്ടിൽ അന്ത്ര മകൻ നിസാർ(39), ചിറ്റേത്തുകുടി...

NEWS

കോതമംഗലം: ഇന്ദിരഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം ആൻഡ് മെറിറ്റ് ഡേ  ദീക്ഷ 2k25 എന്ന പേരിൽ  കോതമംഗലം MLA ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ....

NEWS

കോതമംഗലം: കനത്തമഴയില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുട്ടമ്പുഴ മേഖലയില്‍ ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു. കൂടാതെ ഇടുക്കിയില്‍നിന്നുള്ള മലവെള്ളവും...

NEWS

  കോതമംഗലം: നഗരസഭ കൗൺസിലറും സിപിഎം നേതാവുമായ കെ വി തോമസ് പ്രതിയായ പോക്സോ കേസിൽ പ്രതിയെ സംരക്ഷിച്ച ആൻറണി ജോൺ എംഎൽഎക്കൊപ്പം പോലീസും കുറ്റക്കാരാണെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം....

NEWS

  കോതമംഗലം: കവളങ്ങാട് സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എംഎൽ എ പ്രത്യേക വികസന ഫണ്ട് 5 ലക്ഷം രൂപ ചിലവാക്കി നിർമ്മിച്ച ശുചിമുറിയുടെ ഉദ്ഘാടനം ആന്റണി...

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

NEWS

കോതമംഗലം: കോതമംഗലത്തെ മുന്‍ സിപിഐഎം കൗണ്‍സിലർക്കെതിരെ വീണ്ടും പോക്‌സോ കേസ്. കോതമംഗലം നഗരസഭ കൗണ്‍സിലറായിരുന്ന മലയിൻകീഴ് കോടിയാറ്റ് കെ.വി തോമസിനെതിരെയാണ് വീണ്ടും കേസെടുത്തത്. നേരത്തെ ഇയാൾ ലൈംഗികാതിക്രമത്തിനിരയാക്കിയ പെൺകുട്ടിയുടെ ബന്ധുവായ കുട്ടിയെ കാറില്‍...

NEWS

മൂവാറ്റുപുഴ: കാര്‍ മോഷ്ടിച്ച് നമ്പര്‍ മാറ്റി സുഹൃത്തുമായി കറങ്ങിനടന്ന മോഷ്ടാവ് തിരുവനന്തപുരത്ത് നിന്ന് പോലീസ് പിടിയില്‍. മുളവൂര്‍ പായിപ്ര പൈനാപ്പിള്‍ സിറ്റി പേണ്ടാണത്ത് അല്‍ സാബിത്ത് (20)നെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ ബേസില്‍...

NEWS

മൂവാറ്റുപുഴ: പോലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും വീട്ടുകാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. വെള്ളൂര്‍കുന്നം കടാതി ഒറമടത്തില്‍...

NEWS

കോതമംഗലം: കുട്ടമ്പുഴയില്‍ 2024 ഡിസംബര്‍ 16-ന് കാട്ടാനയുടെ ആക്രമണത്തില്‍ എല്‍ദോസ് (40) എന്നയാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, വനംവകുപ്പിന്റെ വിശദീകരണം തേടി. വനംവകുപ്പിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഡീന്‍...

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുളള ഒരേക്കറിലേറെ സ്ഥലവും അതിനുള്ളിലെ കെട്ടിടവും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ. കാളവയലും അറവുശാലയുമാണ് മുമ്പ് ഇവിടെ പ്രവർത്തിച്ചിരുന്നത്. പത്ത് വർഷം മുമ്പ് ഇവയുടെ പ്രവർത്തനം നിലച്ചശേഷം ഈ സ്ഥലം ഫലപ്രദമായി...

error: Content is protected !!