Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകം

കോതമംഗലം: കോതമംഗലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം വ്യാപകം.പുതുപ്പാടി മേഖലയില്‍ 35 ഓളം പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചു. പ്രദേശത്ത് ഒരു കോളേജിലെ നിരവധി വിദ്യാര്‍ത്ഥികളും മഞ്ഞപ്പിത്തബാധിതരായിരുന്നു. ചിറപ്പടി വാർഡിലാണ് രോഗബാധിതര്‍ ഏറെയും. ഇതില്‍ രണ്ട് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബി രോഗലക്ഷണങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ചവരെല്ലാം ആശുപത്രികളില്‍ ചികിത്സ തേടി.

നിലവില്‍ നാല് പേര്‍ മാത്രമാണ് കോതമംഗലത്ത് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നാട്ടുവൈദ്യൻമാരുടെ ചികിത്സയിൽ കഴിയുന്നവരുമുണ്ട്. പുതുപ്പാടി മുളവൂര്‍കവല ഭാഗത്ത് കഴിഞ്ഞ മാസം 29 മുതല്‍ രോഗ ബാധിതരെ കണ്ടെത്തിയിരുന്നു. രാമല്ലൂര്‍ ഭാഗത്തുള്ള ഒരാള്‍ക്കും മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. നിയന്ത്രണ വിധേയമാണെന്ന് അധികൃതർ പറഞ്ഞു.
ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡി.എം. ഓഫീസില്‍നിന്ന് അഡീഷണല്‍ ഡി.എം.ഒയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. നഗരസഭാ അധികൃതരുമായി രോഗം സംബന്ധിച്ച് അവലോകനയോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തുകയും ചെയ്തിരുന്നു.

ഇന്നലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗവും സ്ഥിതിഗതി ചര്‍ച്ച ചെയ്തു. പ്രദേശത്ത് കൂടി കടന്നുപോകുന്ന മൈനര്‍ ഇറിഗേഷന്‍ കനാലില്‍ മാലിന്യം അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതും മാലിന്യം കലര്‍ന്ന വെള്ളം സമീപപ്രദേശത്തേക്കും മറ്റും ഒഴുകിയെത്തിയത് രോഗവ്യാപന ത്തിന് കാരണമായതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി രോഗബാധിത മേഖലയിലെ കിണറുകളില്‍ ക്ലോറിനേഷനും വീടുകളില്‍ ബോധവത്ക്കരണ പരിപാടികളും നടത്തിയിരുന്നു. കനാലിന്റെ പലഭാഗത്തും മലമൂത്ര വിസര്‍ജ്ജമടങ്ങിയ ഡയപ്പറുകളും ഭക്ഷണാവശിഷ്ടവും ഉള്‍പ്പെടെ വലിയതോതില്‍ മാലിന്യം അടിഞ്ഞ് കൂടിയത്്് നീക്കം ചെയ്ത് കനാല്‍ ശുചീകരണവും നടത്തി. മണ്ണാത്തിമോളേല്‍ അങ്കണവാടിയില്‍ മാതിരപ്പിള്ളി ഗവ. ആയൂര്‍വേദ ആശുപത്രിയിലെ ഡോ. രേണുവിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണക്ലാസും നടത്തി. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, എന്‍.എച്ച്.എം. എന്നിവരുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനവും നടത്തിവരുന്നുണ്ട്.

ഇതിന്റെ ഭാഗമായി ഇന്ന് പ്രദേശത്ത് മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.മഞ്ഞപ്പിത്ത ബാധിത മേഖലകളിലെ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യണമെന്നും ഭക്ഷണം പാചകം ചെയ്യുന്നതിനും കുടിക്കുന്നതിനും തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കണമെന്നുമാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഫില്‍റ്റല്‍ ചെയ്ത വെള്ളം ഉപയോഗിക്കുന്നത് പ്രയോജനപ്രദമല്ലെന്നും രോഗകാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിക്കുക തന്നെ വേണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ഒഴിച്ച് തണുപ്പിക്കുന്നതും ഗുണം ചെയ്യില്ല. തണുത്തതും തുറന്നുവച്ചതുമായ ഭക്ഷണസാധനങ്ങളൊന്നും കഴിക്കരുത്. മലമൂത്ര വിസര്‍ജ്ജനം തുറസായ ഇടങ്ങളിൽ നടത്തരുത്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശുചിമുറി ഉപയോഗത്തിന് ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണമെന്നും അധികൃതര്‍ നിര്‍ദ്ദശിച്ചിട്ടുണ്ട്. അശാസ്ത്രീയ ചികിത്സാരീതികള്‍ സ്വീകരിക്കരുതെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

You May Also Like

ACCIDENT

കോതമംഗലം:കോതമംഗലത്ത് യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ടിബി കുന്ന് ചിറ്റാടത്ത്സി.ജി ശാന്തകുമാർ (49) ആണ് മരിച്ചത്.  വ്യാഴാഴ്ച വൈകിട്ട് ആറോടെ സമീപവാസികളാണ് ശാന്തകുമാറിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ഒറ്റക്കാണ് വീട്ടിൽ...

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം: ഇരമല്ലൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്.ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ലൈബ്രറി മുൻ പ്രസിഡന്റ്‌ സാബു മാത്യു എസ് ജാനകി അനുസ്മരണം നടത്തി. പ്രസിഡന്റ്‌ പ്രിൻസ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാന്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച റിംഗ് റോഡ് എന്ന തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡ് വീണ്ടും വിവാദത്തില്‍. നിര്‍മാണം...

CHUTTUVATTOM

കോതമംഗലം: അധികാരത്തിലെത്തി രണ്ട് മാസം പിന്നിടുമ്പോഴേക്കും കേരളത്തിലെ യുഡിഎഫ് സർക്കാർ യുടേൺ സർക്കാരായി മാറിയെന്ന് മുൻ എംഎൽഎ ആന്റണി ജോൺ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്നെല്ലാം അധികാരത്തിൽ എത്തി രണ്ട്...

CHUTTUVATTOM

കോതമംഗലം: സാക്ഷരതാമിഷനും കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്‍ഡും സംയുക്തമായി നടപ്പിലാക്കിയ ദീപ്തി ബ്രയില്‍ സാക്ഷരതാ 2026 ന്റെ ഭാഗമായി പഠനം പൂത്തിയാക്കിയ കാഴ്ചപരിമിതിയുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സാക്ഷരത പദ്ധതി 2-ാംഘട്ടത്തിന്റെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം കല സാംസ്‌കാരിക സഘടനയുടെ കുടംബ സംഗമം സംഘടിപ്പിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു. കല അംഗം കൂടിയായ ഷിബു തെക്കുംപുറത്തിനെ പ്രസിഡന്റും...

CHUTTUVATTOM

കോതമംഗലം: ഭിന്നശേഷി പുനരധിവാസ മേഖലയില്‍ പീസ് വാലിയുടേത് തുല്യതയില്ലാത്ത മാതൃകയാണെന്ന് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍. നെല്ലിക്കുഴി പീസ് വാലിയില്‍ നവീകരിച്ച ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായരുന്നു മന്ത്രി. സമാനതകളില്ലാത്ത ജീവിത പ്രതിസന്ധികളോട്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം നഗരസഭയുടെ കീഴിലുള്ള ക്രിമിറ്റോറിയം നിര്‍മാണം പൂര്‍ത്തിയാക്കുന്നതില്‍ നഗരസഭ വലിയ അലംഭാവം കാട്ടുന്നതായി കേരളാ കോണ്‍ഗ്രസ് (എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി. മുന്‍ എംഎല്‍എ ആന്റണി ജോണിന്റെ ആസ്തിവികസന ഫണ്ട് ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് റോഡിൽ തങ്കളത്തുനിന്ന് തുടങ്ങുന്ന ഭാഗത്തെ നടപ്പാത കാടുകയറി സഞ്ചാരയോഗ്യമല്ലാതായി. തങ്കളം മുതൽ കല ഇംഗ്ഷൻ വരെ നിർമ്മാണം പൂർത്തികരിച്ച റോഡിലെ നടപ്പാതയിലാണ് വള്ളിപടര്‍പ്പുകളും കുറ്റിച്ചെടികളും കുഞ്ഞന്‍മരങ്ങളും വളർന്ന്...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം വൈസ്‌മെന്‍ ക്ലബിന്റെ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷ വഹിച്ചു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍...

CHUTTUVATTOM

കോതമംഗലം: ലഹരിവിപത്തിനെതിരെ ബോധവത്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ചെറുപുഷ്പ മിഷന്‍ലീഗ് കുറുപ്പംപടി ശാഖയുടെ നേതൃത്വത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് സംഘടിപ്പിച്ചു. കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍സ് ഫൊറോനാ പള്ളി വികാരി ഫാ. ജെയിംസ്...

error: Content is protected !!