കോതമംഗലം : വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഭിക്ഷയാചിച്ച് അലഞ്ഞുനടന്നിരുന്ന അമ്മയെയും കുഞ്ഞിനെയും കോതമംഗലം പീസ് വാലിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികളായ ഇവരെ പിങ്ക് പോലീസ് മഹിളാ മന്ദിരത്തില്‍ എത്തിച്ചെങ്കിലും സ്ത്രീയുടെ മാനസികനില തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന് ചികിത്സയ്ക്കും പരിചരണത്തിനുമായി ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പീസ് വാലിയില്‍ എത്തിക്കുകയായിരുന്നു.
കൊടുംചൂടില്‍ പലപ്പോഴും ഭക്ഷണം പോലും കഴിക്കാതെയാണ് അമ്മയും കുഞ്ഞും തെരുവില്‍ അലഞ്ഞിരുന്നത്. ഇരുവരുടേയും മാനസിക – ശാരീരിക ആരോഗ്യനില തൃപ്തികരമാകുന്ന മുറയ്ക്ക് ബന്ധുക്കളെ കണ്ടെത്തി തിരിച്ച് ഏല്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി പീസ് വാലി ഭാരവാഹികള്‍ പറഞ്ഞു.




















































