Connect with us

Hi, what are you looking for?

NEWS

മുഖ്യമന്ത്രി പിണറായി വിജയന് വേറിട്ട അഭിനന്ദനവുമായി യാക്കോബായ സുറിയാനി സഭയിലെ കേഫാ പ്രവർത്തകർ.

കോതമംഗലം: പാട്ട് പാടി കൊണ്ടൊരു അഭിനന്ദനം – കേരള മുഖ്യമന്ത്രി പിണറായി വിജയന് വേറിട്ട അഭിനന്ദനവുമായി ഒരു കൂട്ടം യുവാക്കൾ. യാക്കോബായ സുറിയാനി സഭയിലെ യുവജന സംഘടനയായ കേഫായിലെ പ്രവർത്തകരാണ് “പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് സന്തോഷപൂർവ്വം” എന്ന പേരിൽ അഭിനന്ദന ഗാനം സമർപ്പിച്ചത്. യാക്കോബായ – ഓർത്തഡോക്സ് പള്ളികളിൽ തർക്കത്തെ തുടർന്ന് യാക്കോബായ വിഭാഗത്തിലെ വിശ്വാസികളുടെ ശവസംസ്ക്കാരം ഓർത്തഡോക്സ് വിഭാഗം തടയുന്നത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നു.

സുപ്രീം കോടതി വിധി പ്രകാരം പള്ളികൾ നഷ്ടപ്പെട്ട യാക്കോബായ വിശ്വാസികളുടെ ശവസംസ്ക്കാരം സുഗമമായി നടത്തുന്നതിന് സാധിക്കുന്ന തരത്തിൽ സർക്കാർ സെമിത്തേരിയിൽ ശവസംസ്കാരം നടത്തുന്നതിനുള്ള മാർഗരേഖകളുമായി ഓർഡിനൻസ് പുറപ്പെടുവിച്ചതിനുള്ള നന്ദി സൂചകമായിട്ടായിരുന്നു ഗാനാലാപനം.

കോതമംഗലം കോട്ടപ്പടി സ്വദേശി യാൾഡിൻ ബാബുവിന്റെ വരികളാണ് പിണറായി വിജയന് ആശംസാ ഗീതമായത്. സണ്ണി ജോസഫ്, ജിജിൻ പിറവം, യാൾഡിൻ ബാബു, ജോബി മാന്തളിർ, അരുൺ കടമറ്റം, എബിൻ പി.പി, എൽദോ എന്നിവർ ചേർന്നാണ് വിത്യസ്തമായ അഭിനന്ദന ഗീതമൊരുക്കിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...