Connect with us

Hi, what are you looking for?

CHUTTUVATTOM

‘സ്നേഹസ്പർശം’ : ശിലാസ്ഥാപനം നിർവ്വഹിച്ചു.

കോതമംഗലം : കീരംപാറ സെൻ്റ് സെബാസ്റ്യൻസ് ഇടവക ചെങ്കര മദർ തെരെസ കുടുംബ യൂണിറ്റിൽ നിർമ്മിക്കുന്ന ഭവനത്തിൻ്റെ ശിലാസ്ഥാപനം കോതമംഗലം രൂപത വികാരി ജനറാൾ മോൺസിൻജർ ഫ്രാൻസിസ് കീരംപാറ നിർവഹിച്ചു. കീരംപാറ ഇടവകയിലെ ഭവന രഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീടുവച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ഇടവകയിൽ ആരംഭിച്ചിട്ടുള്ള ‘സ്നേഹസ്പർശം ‘ പദ്ധതിയുടെ ആദ്യ ഭവനമാണിത്. അമേരിക്കയിലെ മെക്കലൻ ഇടവകയുടെ സഹകരണത്തോടെയാണ് പദ്ധതി പൂർത്തിയാക്കുന്നതെന്ന് വികാരി ഫാ.അരുൺ വലിയതാഴത്ത് പറഞ്ഞു. മെക്കലൻ ഇടവക പ്രതിനിധി ജോർജുകുട്ടി ചെറായിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.

കൈക്കാരൻമാരായ ജോസ് കച്ചിറയിൽ ,ഷിജോ ചെറായിൽ .വാർഡ് മെമ്പർമാരായ വി.കെ വർഗീസ്‌, ബേസിൽ ബേബി ,ഇടവക പ്രതിനിധികളായ ജിജി പുളിക്കൽ , ജോർഡി മനയാനിപ്പുറം , ജോർജ് ഉലഹന്നൻ മറ്റ് യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...