Connect with us

Hi, what are you looking for?

NEWS

കിണറ്റിൽ വീണ മൂർഖനെ സാഹസികമായി പിടികൂടി.

നേര്യമംഗലം: നേര്യമംഗലത്തിന് സമീപം ഇന്നലെ രാത്രി കിണറിൽ വീണ മൂർഖൻ പാമ്പിനെ പിടികൂടി. നേര്യമംഗലം ആവോലിച്ചാലിൽ ഒരു സ്വകാര്യ വ്യക്തിയുടെ മുറ്റത്തെ കിണറിൽ ഇന്നലെ രാത്രി ആണ് പാമ്പ് വീണത്. പാമ്പിന്റെ ശീൽക്കാര ശബ്ദം കേട്ട വീട്ടുകാർ നോക്കിയപ്പോൾ മുറ്റത്ത് പത്തിവിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനെയാണ് കണ്ടത്. പാമ്പ് പെരുച്ചാഴി എലിയെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. വീട്ടുകാർ ഇറങ്ങി വന്നപ്പോഴേക്കും രക്ഷപ്പെടാനുള്ള ശ്രമത്തിൽ പാമ്പ് കിണറിൽ വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരനായ CK വർഗ്ഗീസിനേയും തടിക്കുളം ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ മുരളിയേയും വിവരം അറിയിച്ചു.

CK വർഗീസ് എത്തി തോട്ടി ഉപയോഗിച്ച് പാമ്പിനെ സഞ്ചിയിലാക്കി. 5.5 അടി നീളം ഉണ്ടായിരുന്ന ആൺ പാമ്പിനെ പരിക്കേൽപ്പിക്കാതെ ശാസ്ത്രീയമായ രീതിയിലാണ് വർഗീസ് രക്ഷപെടുത്തിയത്. ഫോറസ്റ്റ് വാച്ചർ M N അനിയും സഹായത്തിന് ഉണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...