കൊച്ചി:- ഭാരതീയ ജനതാ കർഷക മോർച്ച എറണാകുളം ജില്ലാ നേതൃയോഗം നടത്തി.കർഷകമോർച്ച ജില്ലാ പ്രസിഡൻ്റ് മനോജ് ഇഞ്ചൂർ അദ്ധക്ഷത വഹിച്ച യോഗം ബിജെപി ജില്ലാ പ്രസിസന്റ് അഡ്വ. കെ.എസ് ഷൈജു ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയട്ടുള്ള കർഷക അനുകുല പദ്ധതികൾ പലതും സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ തയ്യാറാവുന്നില്ല. മലയോര മേഖലകളിൽ വന്യമൃഗ ശല്യം കൊണ്ട് കർഷകർ പൊറുതി മുട്ടിയിരിക്കുകയാണ്. നിരവധി കർഷകരുടെ ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. തീരദേശ മേഖലകളിലാണെങ്കിൽമത്സ്യ – നെൽ കർഷകരും തീരാ ദുഃഖത്തിലാണ്. 2018 ലെ പ്രളയത്തിന് ശേഷം വേമ്പനാട്ട് കായൽ ഏക്കൽ വന്നടിഞ്ഞ് ആഴം കുറഞ്ഞിരിക്കുകയാണ്.പെരിയാറിന്റെ കരകളിലുള്ള ചില കുത്തക കമ്പനികൾ പെരിയാറിലേക്ക് രാസജലം ഒഴുക്കുന്നതിൽ യാതൊരു നിയന്ത്രണവുമില്ല.
പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് വെറും നോക്കുകുത്തിയായി മാറിയിരിക്കുന്നു. സംസ്ഥാന സർക്കാർ കർഷകരെ ശത്രുത മനോഭാവത്തോടെ കാണുകയാണ്. കർഷകർക്ക് ആത്മവിശ്വാസമുണ്ടാവുന്ന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും കർഷകമോർച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ കനത്ത വിളനാശം സംഭവിച്ചവർക്കും വിഷജലം കൊണ്ട് കഷ്ടവും നഷ്ടവും സംഭവിച്ച മത്സ്യ കർഷകർ, വന്യമൃഗശല്ല്യത്താൽ പെറുതി മുട്ടുന്നവർ, ഇവരെല്ലാവരും പാവപ്പെട്ട കർഷകരാണ്.ഇവർക്കെല്ലാം അടിയന്തിരമായി അർഹമായ നഷ്ട പരിഹാരം നൽകുവാൻ സംസ്ഥാന സർക്കാർ മുന്നോട്ട് വരണമെന്ന് കർഷകമോർച്ച ജില്ലാ നേതൃയോഗത്തിൽ അദ്ദേഹം കൂട്ടി ചേർത്തു,
കോതമംഗലം മുതൽ കൊച്ചി കായലോരം വരെ നടക്കുന്ന പെരിയാർ സാരംക്ഷണ യാത്ര ഓഗസ്റ്റ് രണ്ടാം വാരത്തിൽ നടത്താനും യോഗത്തിൽ ജില്ലാ കമ്മറ്റി തീരുമാനിച്ചു, ബിജെപി ജില്ലാ സെക്രട്ടറിയും മോർച്ച പ്രഭാരിയുമായ ആർ സജികുമാർ,സോഷിൽ മീഡിയ സംസ്ഥാന കമ്മറ്റി പി എച്ച് ശൈലേക്ഷ്, ജനറൽ സെക്രട്ടറിമാരായ സി.എം ബിജു, കെ.ആർ വേണുഗോപാൽ: വൈസ് പ്രസിഡൻറ് മാർ ആയ മുരളി കുമ്പളം,കെ.ആർ ജയപ്രസാദ് സെക്രട്ടറിമാരായ എം.ഐ സാജു, അജയൻ തേവയക്കൽ: സതീഷ് മാർട്ടിൻ, അഡ്വ.രൂപേക്ഷ്:എബിൻ രാജ് എന്നിവർ സംസാരിച്ചു.