കോതമംഗലം: ഇളമ്പ്ര പാലക്കാടൻ പരേതനായ ചെറിയയുടെ ഭാര്യ ശോശാമ്മ (99) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 2ന് കോതമംഗലം മാർത്തോമാ ചെറിയപള്ളിയിൽ. പരേത പുല്ലുവഴി എരമത്തുകുടി കുടുംബാഗമാണ്.
മക്കൾ: പി.സി മത്തായി (റിട്ട.ലൈബ്രറി അസിസ്റ്റന്റ്, എം.എ കോളേജ് കോതമംഗലം), പി.സി ജോസ് (കോതമംഗലം മുൻ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് ), പി.സി എൽദോസ്, പി .സി വർഗീസ്, പി .സി പൗലോസ്. മരുമക്കൾ:റിട്ട. അധ്യാപിക ജെസ്സി മത്തായി ,മോളി ,സലോമി എൽദോസ് (ചെറുവട്ടൂർ റൂറൽ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി), ഷിജി , മോളി പൗലോസ് (നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് സ്റ്റാഫ്).




















































