Connect with us

Hi, what are you looking for?

CHUTTUVATTOM

കീരംപാറ ഇടവകയില്‍ സീനിയര്‍ സിറ്റിസണ്‍ ദിനാചരണം നടത്തി

കോതമംഗലം: കീരംപാറ ഇടവകയില്‍ 70 വയസിനുമുകളില്‍ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫ്യുള്‍ പരിപാടി സംഘടിപ്പിച്ചു. ചടങ്ങിനു മുന്നോടിയായി മാതാപിതാക്കള്‍ കാഴ്ചയര്‍പ്പണം നടത്തി. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് ഗോരക്പുര്‍ ബിഷപ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

ദിവ്യബലിക്കശേഷം നടന്ന സമ്മേളനത്തില്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബിഷപ് എല്ലാ മാതാപിതാക്കള്‍ക്കും സമ്മാനം നല്‍കി. ഇടവകവികാരി ബിഷപ്പിന് മൊമെന്റ്റോ നല്‍കി ആദരിച്ചു. ഇടവകയിലെ 100-ലധികം മാതാപിതാക്കള്‍ പങ്കെടുത്തു. ഫാമിലി അപ്പോസ്തലേറ്റ്, പിതൃവേദി, മാതൃവേദി സംഘടനകളുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപിച്ചത്.

കൈക്കാരന്‍ മൈക്കിള്‍ തെക്കേകുടി, ഫാമിലി അപ്പോസ്തലേറ്റ് പ്രസിഡന്റ് ഷോജി കണ്ണംപുഴ, പിതൃവേദി പ്രസിഡന്റ് ജിജി പുളിക്കല്‍, സണ്‍ണ്‍ഡേ സ്‌കൂള്‍ ഹെഡ്മിസ്ടിസ് ജിന്‍സി ജോമോന്‍, സിസ്റ്റര്‍ റാണി ടോം, മീഡിയ കോ-ഓഡിനേറ്റര്‍ ജോണ്‍സന്‍ കറുകപ്പിള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

You May Also Like

CHUTTUVATTOM

  മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ 32 ഗ്രാം രാസലഹരിയുമായി പിടിയിലായ കോട്ടപ്പടി വാവേലി സ്വദേശിനി റിമാൻഡിൽ. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വാവേലി സ്വദേശിനി ചിരട്ടക്കൽ...

CHUTTUVATTOM

  കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പ്രധാന റോഡിലെ തണ്ണിക്കോട്ട് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് താലൂക്ക് പൗരസമിതി യോഗം ആരോപിച്ചു. ഈ വിധം നിർമ്മാണം മന്ദഗതിയിൽ മുന്നോട്ടുപോയാൽ ഒന്നരവർഷമെങ്കിലും എടുക്കും പാലവും അനുബന്ധറോഡുകളും...

CHUTTUVATTOM

ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി വികസന പദ്ധതി പ്രകാരംവിവിധ ഇനത്തിലുള്ള 25000 പച്ചക്കറിതൈകൾ വിതരണം ചെയ്തു .കോതമംഗലം കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു നിർവഹിച്ചു. നഗരസഭാ...

CHUTTUVATTOM

    കോതമംഗലം: കോലഞ്ചേരി കടയിരിപ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 47 -ാം എറണാകുളം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ഓവറോൾ റണ്ണർ അ പ്പ്, ജൂണിയർ വിഭാഗം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ലോട്ടറിയുടെ ഘടനയ്ക്ക് എത്രയും വേഗം മാറ്റങ്ങള്‍ വരുത്തി ലോട്ടറി തൊഴിലാളികളെയും ഏജന്റുമാരെയും ലോട്ടറിയേയും സംരക്ഷിക്കാന്‍ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെയ്‌ലേഴ്‌സ് അസോസിയേഷന്‍...

CHUTTUVATTOM

കോതമംഗലം: പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുടമുണ്ട പുതിയപാലം ഗതാഗതത്തിനായി തുറന്നു. പല്ലാരിമംഗലം, കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.പാലം, ചെക്ക് ഡാം, അനുബന്ധ റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന...

ACCIDENT

  പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ തോട്ടപ്പാടം ജംഗ്ഷനില്‍ സ്വകാര്യ ബസ് കത്തിനശിച്ചു. വ്യാഴാഴ്ച വെളുപ്പിന് മൂന്നോടെയാണ് അപകടം. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടിലോടുന്ന പഞ്ചമി ബസ് ആണ് കത്തി നശിച്ചത്. സര്‍വീസിന് ശേഷം രാത്രി തോട്ടപ്പാടം കവലയില്‍...

ACCIDENT

  പെരുമ്പാവൂര്‍:ആലുവ-മൂന്നാര്‍ റോഡില്‍ വാഴക്കുളത്തിന് സമീപം എംഇഎസ് ജംഗ്ഷനില്‍ സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്ക്. ബുധനാഴ്ച വൈകിട്ട് ആലുവയില്‍ നിന്ന് കോതമംഗലത്തേക്ക് പോയ സ്വകാര്യബസും വിനോദയാത്രയ്ക്ക് ശേഷം...

CHUTTUVATTOM

പെരുമ്പാവൂര്‍: ദമ്പതികളെന്ന വ്യാജേന താമസിച്ച് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് വില്‍പന നടത്തിവന്ന യുവതിയെയും യുവാവിനെയും എക്‌സൈസ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശി മുഹമ്മദ് ഗദ്ദാഫി, അസാം സ്വദേശിനി ദുരൈവനു ജീന്‍ എന്നിവരെയാണ് കുന്നത്തുനാട്...

CHUTTUVATTOM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉള്‍പ്പെടെ ഇന്ന് മുഴുവന്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം,...

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎയുമായി യുവതി പോലീസ് പിടിയില്‍. കോതമംഗലം ഓടക്കാലി സ്വദേശിനി മിനിമോളെയാണ് പോലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ബഷീര്‍ എന്നയാള്‍ക്കായി പോലീസ് അന്വേഷണം...

error: Content is protected !!