×
Connect with us

ACCIDENT

സ്കൂൾ ബസ് വൈദ്യുത പോസ്റ്റിൽ ഇടിച്ചു ; ഒഴിവായത് വൻ അപകടം

Published

on

കോതമംഗലം : തങ്കളം -കോളേജ് ജംഗ്ഷൻ റോഡിലാണ് സ്കൂൾ ബസ് അപകടത്തിൽപെട്ടത്. വർക്ക് ഷോപ്പിൽ നിന്നും ബസിന്റെ അറ്റകുറ്റപണികൾ കഴിഞ്ഞ ശേഷം മുവാറ്റുപുഴയിലേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. വൈദ്യുത പോസ്റ്റിൽ ഇടിച്ചതിനെത്തുടർന്ന് വൈദ്യുത കമ്പികൾ പൊട്ടി വാഹനത്തിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. അപ്പോൾ തന്നെ വൈദ്യുതി പ്രസരണം നിലച്ചതുമൂലം വൻ അപകടം ഒഴിവാകുകയായിരുന്നു. ബസിന്റെ ബ്രേക്ക് തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വൈദ്യുത ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുത ലൈൻ മാറ്റുകയും , ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്‌തു. മുവാറ്റുപുഴ കോ ഓപ്പറേറ്റീവ് പബ്ലിക് സ്കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ബസ്. ഡ്രൈവർ പരുക്കുകൾ ഇല്ലാതെ രക്ഷപെട്ടു.

Click to comment

You must be logged in to post a comment Login

Leave a Reply

ACCIDENT

കോ​ത​മം​ഗ​ല​ത്ത് ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

Published

on

കോ​ത​മം​ഗ​ലം: ദേ​ശീ​യ പാ​ത​യി​ല്‍ കു​ത്തു​കു​ഴി അ​യ്യ​ങ്കാ​വി​ൽ ബൈ​ക്കി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ബൈ​ക്ക് യാ​ത്രി​ക​ര്‍​ക്കും പ​രി​ക്കേ​റ്റു. അ​യി​രൂ​ര്‍​പ്പാ​ടം പൈ​മ​റ്റം വീ​ട്ടി​ല്‍ സാ​ലി സേ​വ്യ​റി​നാ​ണ് (60) സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്.  ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലി​ന് സാ​ലി റോ​ഡ് കു​റു​കെ ക​ട​ക്കു​മ്പോ​ഴാ​ണ് ബൈ​ക്കി​ടി​ച്ച​ത്. ത​ല​യ്‌​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ സാ​ലി​യെ കോ​ത​മം​ഗ​ല​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി. പി​ന്നീ​ട് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ബൈ​ക്ക് യാ​ത്രി​ക​രാ​യ ആ​ലു​വ ഇ​ട​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ സ​ഹ​ല്‍ (25), ഫാ​ത്തി​മ (21) എ​ന്നി​വ​രെ കോ​ത​മം​ഗ​ലം മാ​ർ ബ​സേ​ലി​യോ​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading

ACCIDENT

പോത്താനിക്കാട് വീടിന് തീപിടുത്തം: 5 ലക്ഷം രൂപയുടെ നാശനഷ്ടം

Published

on

പോത്താനിക്കാട് : ആളില്ലാതിരുന്ന വീടിന് തീപിടുത്തമുണ്ടായി. തൃക്കേപ്പടിയില്‍ പോഞ്ചാലില്‍ പി.ആര്‍ ശിവന്റെ വീടിനാണ് ഇന്ന് പുലര്‍ച്ചെ 5 ഓടെ തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ മേശ, കസേര, കട്ടില്‍, അലമാര, എന്നിവ കൂടാതെ മറ്റു ഗൃഹോപകരണങ്ങളും, സര്‍ട്ടിഫിക്കറ്റുകളും പൂര്‍ണ്ണമായി കത്തി നശിച്ചു.വീടിന്റെ അടുക്കളയൊഴികെയുള്ള എല്ലാ മുറികളിലും തീ പടര്‍ന്നു പിടിച്ചിരുന്നു. ശബ്ദം കേട്ട് ഓടികൂടിയ പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. ശിവനും ഭാര്യ മേനകയും മകന്‍ ഉണ്ണിയും മലയാറ്റൂരിലുള്ള ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ ഞായറാഴ്ച പോയിരിക്കുകയായിരുന്നു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ശിവന്‍ പറഞ്ഞു. പോത്താനിക്കാട് പോലീസ് സ്ഥലം സന്ദര്‍ശിച്ചു മേല്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

ACCIDENT

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം സ്വദേശി: എഴുന്നേറ്റിരിക്കാന്‍ പോലും കഴിയാതെ സൗദി അറേബ്യയിലെ ആശുപത്രിയില്‍

Published

on

കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കുപറ്റിയ കോതമംഗലം സ്വദേശി ഒരുമാസമായി സൗദി അറേബ്യയില്‍ ആശുപത്രിയില്‍. ജൂണ്‍ 21 ന് പുലര്‍ച്ചെ ജുബൈലിന് സമീപം വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കോതമംഗലം പല്ലാരിമംഗലം സ്വദേശി പൂനക്കുടിയില്‍ ഫൈസല്‍ ആണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗതില്‍ ചികിത്സയില്‍ കഴിയുന്നത്. സ്ട്രച്ചറിലെങ്കിലും നാട്ടിലെത്തിക്കാനുള്ള ശ്രമം സാമൂഹികപ്രവര്‍ത്തകര്‍ ആരംഭിച്ചു. റിയാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഏഴ് മാസം മുമ്പാണ് ട്രെയിലര്‍ ഡ്രൈവറായി ഫൈസല്‍ എത്തിയത്. റിയാദില്‍ നിന്ന്ചരക്കുമായി ജുബൈലിലേക്ക് വരും വഴി ഇദ്ദേഹമോടിച്ചിരുന്ന ട്രക്ക് വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചായിരുന്നു അപകടം. ഇരുട്ടില്‍ യാതൊരു അടയാളവും ഇല്ലാതിരുന്നതിനാല്‍ വാഹനം നിര്‍ത്തിയിട്ടിരുന്നത് കാണാന്‍ സാധിക്കാത്തതാണ് അപകട കാരണം. വലത്തേ കാലിനും നാടുവിനും ഗുരുതര പരിക്കേറ്റ ഫൈസലിനെ റെഡ് ക്രസന്റാണ് ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സില്‍ എത്തിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കിയത്. നടക്കാനോ എഴുന്നേറ്റിരിക്കാനോ കഴിയാത്ത അവസ്ഥയാലാണ് ഫൈസല്‍. ഇടുപ്പിന് സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയ കൂടി നടത്തിയാല്‍ നില അല്‍പം മെച്ചപ്പെടും എന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അപകടസമയത്ത് ട്രക്കിലുണ്ടായിരുന്ന സാധനങ്ങള്‍ക്ക് 32,000 റിയാല്‍ നഷ്ടപരിഹാരം ഫൈസല്‍ നല്‍കണമെന്ന നിലപാടിലാണ് തൊഴിലുടമ. സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടെങ്കിലും വിദഗ്ധ ചികിത്സക്കായി നാട്ടിലയക്കാന്‍ പോലും ഇദ്ദേഹം തയ്യാറാകുന്നില്ല. ഗോസി ഇന്‍ഷുറന്‍സ് മുഖേനെയാണ് ഇത്രയും ചികിത്സ നടന്നത്. അതിന്റെ പരിധി കഴിഞ്ഞതോടെ അതും അവസാനിച്ചു. പിതാവ് നഷ്ടപ്പെട്ട ൈഫസല്‍ മാതാവും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ്.

Continue Reading

Recent Updates

NEWS14 hours ago

ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ...

NEWS18 hours ago

കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത്...

NEWS21 hours ago

ഇളങ്ങവം സ്കൂളിൽ വർണ്ണകൂടാരം പദ്ധതി:ആന്റണി ജോൺ എംഎൽഎ  ഉദ്ഘാടനം ചെയ്തു

\കോതമംഗലം : വാരപ്പെട്ടി ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂളിൽ പ്രീ പ്രൈമറി സ്റ്റാർസ് വർണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പാർക്കിന്റെയും പ്രീ പ്രൈമറി ക്ലാസ്സ്‌...

NEWS21 hours ago

തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു

കോതമംഗലം : തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസിൻറെ ആദ്യ റീച്ച് ആന്റണി ജോൺ എം എൽയുടെ നേതൃത്വത്തിൽ ഗതാഗതത്തിനായി തുറന്നു കൊടുത്തു. തങ്കളം ലോറി സ്റ്റാൻഡ്...

NEWS1 day ago

തട്ടേക്കാട് പാലത്തിൽ നിന്നും ചാടിയ ആളുടെ മൃദദേഹം കണ്ടെത്തി

കോതമംഗലം :രണ്ടു ദിവസം മുൻപ് തട്ടേക്കാട് പാലത്തിൽ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്ത ആളുടെ മൃദദേഹം ഇന്ന് ഫയർ ഫോഴ്‌സ് തിരച്ചിൽ സംഘം കണ്ടെത്തി. പാലത്തിനു...

NEWS2 days ago

നബിദിന റാലിക്കിടയിലേക്ക് പോത്ത് വിരണ്ടോടി; 5പേര്‍ക്ക് പരിക്ക്

നെല്ലിക്കുഴി: ചെറുവട്ടൂരില്‍ നബിദിന റാലിക്കിടയിലേക്ക് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 5പേര്‍ക്ക് പരിക്കേറ്റു. ചെറുവട്ടൂര്‍ കോട്ടെപീടിക നൂറുല്‍ ഇസ്ലാം മദ്രസയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു...

NEWS3 days ago

കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു

കോതമംഗലം : കീരമ്പാറ പഞ്ചായത്തിൽ കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ എം എൽ എ സന്ദർശിച്ചു.ചാരുപ്പാറ – ചീക്കോട് പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ആനകളുടെ ശല്യം കണ്ടുവന്നത്...

CRIME3 days ago

3.350 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍

മൂവാറ്റുപുഴ: കഞ്ചാവുമായി അന്യസംസ്ഥന തൊഴിലാളികള്‍ എക്‌സൈസ് പിടിയില്‍. ഒറീസ സ്വദേശികളായ ചിത്രസന്‍ (25), ദീപ്തി കൃഷ്ണ (23)എന്നിവരായാണ് മൂവാറ്റുപുഴ എക്‌സൈസ് പിടികൂടിയത്. 3.350 കിലോഗ്രാം കഞ്ചാവുമായി മുടവൂര്‍...

NEWS3 days ago

ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയത്തിന്റെ തറക്കല്ലിടല്‍ 8ന്

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്തില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 2 ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ തറക്കല്ലിടല്‍ 8ന് മന്ത്രി പി രാജീവ് നിര്‍വഹിക്കും. ആന്റണി ജോണ്‍ എംഎല്‍എ...

CRIME3 days ago

2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പുത്തൻകുരിശ്: 2.35ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കടമറ്റം നമ്പ്യാരുപടി പൂന്തുറ എക്സൽ ബെന്നി (29) യെയാണ് ഡിസ്ട്രിക്ട് ആൻഡി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, പുത്തൻകുരിശ് പോലീസും...

NEWS3 days ago

പോഷകാഹാര പോഷൻപാടികളുടെ പ്രദർശനവും മെഡിക്കൽ ക്യാമ്പും നടത്തി

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിൽ വനിത ശിശു വികസന വകുപ്പ് കോതമംഗലം ഐസിഡിഎസ് അഡീഷണൽ  പ്രോജ്ക്ടിൻ്റെ ആഭിമുഖ്യത്തിൽ   പോഷകാഹാര പോഷൻപാടികളുടെ പ്രദർശനവും മെഡിക്കൽ ക്യാമ്പും നടത്തി.  ബ്ലോക്ക് പഞ്ചായത്ത്...

NEWS4 days ago

14 മത് എംബിറ്റ്സ് ദിനം ആചരിച്ചു

കോതമംഗലം: വിശുദ്ധ മാര്‍ത്തോമാ ചെറിയപള്ളിയുടെ കീഴിലുള്ള എംബിറ്റ്സ് എഞ്ചിനീയറിംഗ് ആന്‍ഡ് പോളിടെക്നിക് കോളേജുകളുടെ 14 മത് വാര്‍ഷികം ‘എംബിറ്റ്സ് ദിനം’ ആചരിച്ചു. ഇടുക്കി എം പി ഡീന്‍...

NEWS4 days ago

പൊങ്ങന്‍ചുവട് ട്രൈബല്‍ കോളനിയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ് നടത്തി

കോതമംഗലം: റൂറല്‍ ജില്ലാ പോലീസ്, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ നേതൃത്വത്തില്‍ പൊങ്ങന്‍ചുവട് ട്രൈബല്‍ കോളനിയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്യാമ്പ്...

CRIME4 days ago

നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി

കോതമംഗലം: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം വെണ്ടുവഴി വെള്ളുക്കുടിയില്‍ ഉല്ലാസ് ഉണ്ണി (44) യെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാട് കടത്തിയത്....

NEWS5 days ago

എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് എക്സ്പോ -23 എക്സിബിഷനു തുടക്കമായി....

Trending