Connect with us

Hi, what are you looking for?

NEWS

മാർ ബസേലിയോസ് ആശുപതിയിൽ റോട്ടറി ഡയാലിസിസ് യൂണിറ്റ്

കോതമംഗലം:കോതമംഗലം റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ, റോട്ടറി ഗ്ലോബൽ ഗ്രാന്റ് പ്രൊജക്റ്റിന്റെ ഭാഗമായി കോതമംഗലം എം.ബി.എം.എം ആശുപത്രിയിൽ ആരംഭിക്കുന്ന അത്യാധുനിക റോട്ടറി ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ആർ.ടി.എൻ മേജർ ഡൊണർ ഡോ. ജി.എൻ രമേഷ് നിർവ്വഹിച്ചു.

ഷിബു തെക്കുംപുറം എംഎൽഎ മുഖ്യാതിഥിയായിരുന്നു. റോട്ടറി ക്ലബ് പ്രസിഡന്റ് ബോബി പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. എം.ബി.എം.എം ആശുപത്രി സെക്രട്ടറി സലിം ചെറിയാൻ മുഖ്യപ്രഭാഷണം നടത്തി. റോട്ടറി ഭാരവാഹികളും അംഗങ്ങളും ആശുപത്രി അധികൃതരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. 52 ലക്ഷം രൂപ ചിലവിൽഏഴ് അത്യാധുനിക ഡയാലിസിസ് മെഷീനുകളാണ് റോട്ടറി യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുന്നത്.

 

 

You May Also Like

error: Content is protected !!