കോതമംഗലം: വായനയുടെ പ്രാധാന്യം പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ വായനാവാരാഘോഷങ്ങൾക്ക് തുടക്കമായി. കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് എഴുത്തുകാരിയും ആർട്ടിസ്റ്റുമായ ആർക്കിടെക്റ്റ് ആതിര ഹരികുമാർ ഉദ്ഘാടനം നിർവഹിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ടി. മൂലയിൽ അധ്യക്ഷത വഹിച്ചു.
കോളേജ് മാനേജർ സുനിൽ ജോസഫ്, ഐ.ക്യു.എ.സി കോർഡിനേറ്റർ ടിന്റു സ്കറിയ, സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് റിയ സൂസൻ സ്കറിയ, റീഡിംഗ് ക്ലബ് കോർഡിനേറ്റർ ബെഞ്ചമിൻ ജോൺ ജോൺസൺ,ലൈബ്രറി അഡ്വൈസറി കമ്മിറ്റി കൺവീനർ ജിൻസി പി. മാത്യൂസ്, കോളേജ് ലൈബ്രേറിയൻ വിന്നില കെ. മാത്യു, ലിറ്റററി ഫോറം കൺവീനർ എസ്. സുമി
റീഡിംഗ് ക്ലബ് ജോയിന്റ് കോർഡിനേറ്റർ അഭിനവ എസ്. ബിനുമോൻ എന്നിവർ പ്രസംഗിച്ചു.























































