Connect with us

Hi, what are you looking for?

NEWS

പ്രൊഫ. എം പി വർഗീസിന്റെ 103-ാമത് ജന്മവാർഷിക അനുസ്മരണം നടന്നു

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. എം. പി. വർഗീസിന്റെ 103-ാമത് ജന്മവാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ എം. എ കോളേജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.അർത്ഥ സമ്പുഷ്ടമായ ജീവിതമായിരുന്നു പ്രൊഫ. എം. പി. വർഗീസ് കാഴ്ചവെച്ചതെന്നും, വിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം നടത്തുവാനായിട്ട് അദ്ദേഹത്തിനു സാധിച്ചു വെന്നും, എം. എ. കോളേജ് ലോകത്ത് അറിയപ്പെടുന്ന വലിയ കോളേജായി മാറിയെന്നും മെത്രാപ്പോലീത്ത പറഞ്ഞു.എം. എ. കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ അധ്യപകനും, എം. എ. കോളേജ് അസോസിയേഷൻ ഗവേർണിങ് ബോർഡ് അംഗവുമായ പ്രൊഫ. ബേബി എം വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി.

പ്രൊഫ. എം. പി. വർഗീസ് യുഗപ്രഭാവ നെന്നും, തന്നെപോലെ അനേകായിരം വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ വഴികാട്ടിയും,മാർഗദർശിയും, അഭയ സങ്കേതവുമായത് പ്രിയപ്പെട്ട വർഗീസ് സാർ ആയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. എം.എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആമുഖ പ്രഭാഷണം നടത്തി. തന്റെ പിതാവിന്റെ ഏറ്റവും വലിയ സ്വപ്നവും, ആഗ്രഹവുമായിരുന്നു എം. എ. കോളേജ് ഒരു യൂണിവേഴ്സിറ്റിയായി മാറണമെന്നുള്ളതെന്നും, അതിലേക്കുള്ള പ്രയാണത്തിലാണ് നമ്മളെന്നും, അധികം വൈകാതെ തന്നെ മാർ അത്തനേഷ്യസ് യൂണിവേഴ്സിറ്റിയിലെ അധ്യാപകരും, അനധ്യാപകരുമെന്ന് അഭിമാനത്തോടെ പറയാൻ നിങ്ങൾക്ക് അവസരം ഉണ്ടാകട്ടെയെന്നും ഡോ. വിന്നി വർഗീസ് പറഞ്ഞു. എം. എ. കോളേജ് അസോസിയേഷൻ വൈസ് ചെയർമാൻ എ. ജി. ജോർജ്, പ്രിൻസിപ്പൽമാരായ ഡോ. മഞ്ജു കുര്യൻ, ഡോ. ബോസ് മാത്യു ജോസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.കോളേജ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ, ഗവേർണിങ് ബോർഡ് അംഗങ്ങൾ,ഷെയർ ഹോൾഡേഴ്‌സ്,മാർ അത്തനേഷ്യസ് സ്ഥാപനങ്ങളിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയെ മുന്‍നിര്‍ത്തി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിലും എത്തി കപ്പക്കൊമ്പൻ നാശം വരുത്തി. പിണ്ടിമന പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കപ്പ കൃഷിയാണ് കപ്പ കൊമ്പന്‍ തി്ന്നും ചവിട്ടിമെതിച്ചും നശിപ്പിച്ചത്. പാറക്കല്‍ സെയ്തുമുഹമ്മദിന്‍റേയും താഴത്തേക്കുടി ശങ്കരന്‍റേയും കപ്പ...

CHUTTUVATTOM

കോതമംഗലം: ഇളമ്പ്ര നായ്ക്കമ്മാവുടി മീരാൻ (78) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : ഫാത്തിമ പിടവൂർ മോളത്താൻ കുടുംബാഗം, മക്കൾ : സിമി (അധ്യാപിക),നിഥിൻ, സുബൈദ.(എ ജി ഓഫീസ്), പരേതനായ നിഷാൽ. മരുമക്കൾ:...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി പഞ്ചായത്ത് യു.പി സ്‌കൂൾ പ്രഥമ ഹെഡ്മാസ്റ്റർ പുതുപ്പാടി ചിറപ്പടി മാളിയേക്കൽ (അമ്പഴച്ചാലിൽ )എം.ജെ ഉതുപ്പ് (ഇസഹാക്ക് – 87)നിര്യാതനായി. സംസ്‌കാരം  വെള്ളിയാഴ്ച  2ന് കാരക്കുന്നം സെൻ്റ് മേരീസ് യാക്കോബായ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി തട്ടേക്കാട് സലിം അലി പക്ഷിസങ്കേതത്തിൽ നിന്ന് പുല്ലാശ്ശേരിക്കുത്ത് വെള്ളച്ചാട്ടത്തിലേക്ക് സംഘടിപ്പിച്ച ട്രെക്കിംഗ് സാഹസിക സഞ്ചാരികൾക്ക് അവിസ്മരണീയ അനുഭവമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അമ്പതോളം പ്രകൃതി...

CHUTTUVATTOM

കോതമംഗലം : കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിൽ അയ്യങ്കാവിലെ വെള്ളക്കെട്ട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാവ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ദേശീയപാത അതോറിറ്റിയുടേയും, കൺസ്ടക്ഷൻ കമ്പിനിയുടേയും അശാസ്ത്രീമായ ഓട നിർമ്മാണമാണ് അയ്യങ്കാവ് ഗവൺമെൻറ്...

CHUTTUVATTOM

കോതമംഗലം:പാലമറ്റം ചീക്കോട് റോഡിൽ അലഞ്ഞുതിരിഞ്ഞ കന്നുകാലിയെ രക്ഷിക്കാൻ വെട്ടിച്ച വൈദികൻ്റെ കാർ താഴ്ചയിലേക്ക് മറിഞ്ഞു. പരിക്കുകളോടെ വൈദികൻ രക്ഷപ്പെട്ടു.അടിമാലി പത്താം മൈൽ സ്വദേശി ഫാ. റോയി പോൾ മാനിക്കാട്ടിൻ്റെ മാരുതി വാഗണർ കാറാണ്...

CHUTTUVATTOM

കോതമംഗലം: നഗരസഭയില്‍ മാലിന്യനീക്കം പൂര്‍ണ്ണമായും അവതാളത്തിലായതോടെ കോതമംഗലം നഗരം മാലിന്യക്കൂമ്പാരമായി മാറുന്നു. നഗരത്തിലെ വിവിധ റോഡരികുകളിലും കുരൂര്‍ തോട്ടിലും മാലിന്യങ്ങള്‍ കുന്നുകൂടി രൂക്ഷമായ ദുര്‍ഗന്ധമാണ് വമിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ പുലര്‍ച്ചെ പ്രഭാതസവാരിക്കായി എത്തുന്ന...

CHUTTUVATTOM

പല്ലാരിമംഗലം: അടിവാട് കേന്ദ്രീകരിച്ച് ഇടവിളായിക്കുടിയിൽ തുടങ്ങാൻ തയ്യാറെടുക്കുന്ന പ്ലൈവുഡ് കമ്പനികൾക്കായി നടന്നുവന്നിരുന്ന മലയിടിക്കൽ പ്രവർത്തനം വില്ലേജ് ഓഫീസർ തടഞ്ഞു. പ്ലൈവുഡ് കമ്പനികൾക്കെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമര സമിതിയുടെ പരാതിയെത്തുടർന്ന് പല്ലാരിമംഗലം വില്ലേജ് ഓഫീസർ...

CHUTTUVATTOM

കോതമംഗലം:ഓട നിർമാണത്തിലെ അപാകത മൂലം കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അയ്യങ്കാവിൽ രൂക്ഷമായ വെള്ളക്കെട്ട്. ദേശീയപാത നവീകരണത്തിനു ശേഷമാണ് ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട നിർമാണത്തിലെ അപാകത മൂലം വെള്ളം ഒഴുകിപ്പോകാത്തതാണു പ്രശ്‌നം. 100 മീറ്റർ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി സംഘടിപ്പിച്ച മാമലക്കണ്ടം–കൊയ്‌നിപ്പാറ ഓഫ് റോഡ് ഡ്രൈവ് സാഹസിക വിനോദസഞ്ചാരത്തിന്റെ വേറിട്ട കാഴ്ചയായി മാറി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഓഫ് റോഡ് വാഹനപ്രേമികളുടെയും പ്രദേശവാസികളുടെയും വൻ...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പാറ വനത്തിൽ നിന്നിറങ്ങുന്ന കപ്പക്കൊമ്പനെക്കൊണ്ട് പൊറുതിമുട്ടി വാവേലി നിവാസികൾ.കോട്ടപ്പാറ വനമേഖലയിലെ ഒരു കൊമ്പന്‍റെ ഇഷ്ടഭഷണം ഇപ്പോള്‍ കപ്പയാണ്. സ്ഥിരം കപ്പ തേടി എത്തുന്ന കാട്ടു കൊമ്പന് നാട്ടുകാര്‍ കപ്പ കൊമ്പന്‍ എന്ന...

error: Content is protected !!