കവളങ്ങാട്: എഴുത്തുകൾ വീട്ടിലെത്തിക്കാത്ത പോസ്റ്റുമാന്റെ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ അടിവാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാട് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. പ്രതിഷേധ ധർണ ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കെ പി ജയകുമാർ ഉദ്ഘാടനം ചെയ്തു. മാസങ്ങളോളമായി എഴുത്തുകൾ എത്തിക്കാതിരിക്കുകയും ജോലിക്കുള്ള ഇന്റർവ്യൂ കാർഡുകൾ വരെ നൽകാത്ത നടപടിയിലും പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. അടിവാട് മേഖലാ പ്രസിഡന്റ് എം എ ഷമീം അധ്യക്ഷനായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം, മേഖലാ സെക്രട്ടറി കെ എ യൂസുഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പി കെ മുഹമ്മദ്, ഡിവൈഎഫ്ഐ മേഖല ട്രഷറർ പി എ നവാസ്, റൈഷാൻ കിഴക്കേൽ, അനു റോഷൻ, ഷെഫിൻ അലി, എം എം ഷെബീർഎന്നിവർ സംസാരിച്ചു.
ക്യാപ്ഷൻ: പല്ലാരിമംഗലം പോസ്റ്റ് ഓഫീസിനു മുമ്പിൽ ഡിവൈഎഫ്ഐ നടത്തിയ ധർണ കെ പി ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.