കോതമംഗലം : പിണ്ടിമന ഗ്രാമീൺ നിധി ലിമിറ്റഡ് ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലുള്ള സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ഉള്ള മുഴുവൻ ഡയാലിസിസ് രോഗികൾക്കും കഷ്ടപ്പെടുന്ന ക്യാൻസർ രോഗികൾ ഉൾപ്പെടെ 13 പേർക്ക് മാസം 1000/- രൂപ വീതം ഒരു വർഷത്തേക്ക് 1,56,000/- രൂപയുടെ ചെക്ക് കൈമാറി.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ
ആശാവർക്കേഴ്സ്,നേഴ്സ്,പി എച്ച് സി ഡോക്ടർ എന്നിവരെ ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്ജ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി ജോസ്,പഞ്ചായത്ത് മെമ്പർമാരായ സിജി ആന്റണി,ലാലി ജോയി,ലത ഷാജി,ഗ്രാമീൺ നിധി ലിമിറ്റഡ് ചെയർമാൻ എം പി സുനിൽകുമാർ എന്നിവർ സംസാരിച്ചു.ഗ്രാമീൺ നിധി മാനേജിങ്ങ് ഡയറക്ടർ വി ഡി മോഹനൻ സ്വാഗതവും ഡയറക്ടർ ടി എം ബേബി നന്ദിയും പറഞ്ഞു.