പെരുമ്പാവൂർ : ഇന്നലെ രാത്രിയിൽ ഗുണ്ടകൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾക്ക് വെടിയേറ്റു. തണ്ടക്കാട് ശ്രാമ്പിക്കൽ വീട്ടിൽ ആദിൽ ഷാ (25)നാണ് ഗുരുതരമായി പരിക്കേറ്റത്. തണ്ടേക്കാട് സ്വദേശി നിസാർ ആണ് വെടിവച്ചത്. പാറമട, ക്ലൈവുഡ് തുടങ്ങിയ ബിസിനസ്സുകൾ നടത്തുന്ന ഇവർ തമ്മിൽ ബിസിസ്സിനെ പറ്റി വാക്കു തർക്കം ഉണ്ടാകുകയും ഇതേതുടർന്ന് അടിപിടിയിൽ കലാശിക്കുകയും ചെയ്തുവെന്നാണ് നിഗമനം. പിന്നീട് നിസാർ തോക്കെടുത്ത് വെടി വയ്ക്കുകയും ആദിലിന് നെഞ്ചിൽ വെടിയേൽക്കുകയും ചെയ്തതായി കരുതുന്നു. കരളിന് ഗുരുതരമായി പരിക്കേറ്റ ആദിലിനെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വെടിയുതിര്‍ത്ത ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട നിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സംഘത്തില്‍പ്പെട്ട മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.