Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂരിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.

പെരുമ്പാവൂർ : പെരുമ്പാവൂർ മേഖലയിൽ പോലീസ് നടത്തിയ റെയ്ഡിൽ അഞ്ച് ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് അതിഥി തൊഴിലാളികൾ പിടിയിൽ . ആസാം സ്വദേശികളായ താജുൽ ഇസ്ലാം (37), അൻവർ ഹുസൈൻ (35) ഉബൈദുള്ള (19), ഇക്രാമുൾ ഇസ്ലാം (25) എന്നിവരാണ് പെരുമ്പാവൂർ പോലിസിൻറെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രതേക ടീം രൂപീകരിച്ച് റെയ്ഡ് നടത്തുകയായിരുന്നു.

അല്ലപ്രയിലെ ഒരു കട, പാലക്കാട്ടുതാഴത്തെ ഒരു ഗോഡൗൺ എന്നിവിടങ്ങളിൽ ചാക്കിൽ കെട്ടി സൂക്ഷിച്ചനിലയിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന്നയായിരുന്നു ലക്ഷ്യം. ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് എത്തിച്ചിട്ടുള്ളത്. എസ്.ഐമാരായ റിൻസ്.എം.തോമസ്, ജോഷി എം.ജോസഫ്, എസ്.സി.പി.ഒ മാരായ ഷിനോജ്, ചിഞ്ചു. കെ.മത്തായി തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....