Connect with us

Hi, what are you looking for?

CRIME

പെരുമ്പാവൂരിലെ പെട്രോൾ പമ്പിൽ നിന്നും ലോറി മോഷ്ടിച്ച് കൊണ്ടുപോയവർ പോലീസ് പിടിയിൽ.

പെരുമ്പാവൂർ : ലോറി മോഷ്ടാക്കൾ പോലീസ് പിടിയിൽ. തൊടുപുഴ മുതലക്കോടം ചെരിപുറത്ത് വീട്ടിൽ അനസ് അബ്ബാസ് (41), തൊടുപുഴ കരിക്കോട് മേലേപറമ്പിൽ വീട്ടിൽ ഷിയാസ് (46) എന്നിവരാണ് പെരുമ്പാവൂർ പോലീസിന്‍റെ പിടിയിലായത്. പെരുമ്പാവൂർ എം.സി റോഡിനോട് ചേർന്നുള്ള റിലയൻസ് പെട്രോൾ പമ്പിന്‍റെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കോട്ടയം മീനച്ചിൽ സൂദശിയായ അശ്വിനികുമാർ എന്നയാളുടെ ലോറിയാണ് ഇവർ മോഷ്ടിച്ച് കൊണ്ടുപോയത്. മോഷണത്തെ തുടർന്ന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപികരിച്ച് അമ്പേഷണം നടത്തി വരുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്.

പിടിയിലായ പ്രതികളിൽ അനസ് അബ്ബാസിനെതിരെ തൊടുപുഴ, കരിമണ്ണൂർ, കരിംങ്കുന്നം എന്നീ പോലീസ് സ്‌റ്റേഷനുകളിൽ മോഷണം അടക്കം നിരവധി കേസുകളുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ രഞ്ജിത്ത്, സബ്ബ് ഇൻസ്പെക്ടർമാരായ ജോസ്സി.എം.ജോൺസൺ, റിൻസ്.എം.തോമസ്, എ.എസ്.ഐ സുരേഷ്, എസ്.സി.പി.ഒ മാരായ അഷറഫ്, അഭിലാഷ്, ജിഞ്ചു.കെ.മത്തായി എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...