Connect with us

Hi, what are you looking for?

CHUTTUVATTOM

മലമുറി വളയൻ ചിറങ്ങര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

പെരുമ്പാവൂർ : ഉന്നത നിലവാരത്തിൽ നവീകരിക്കുന്ന മലമുറി വളയൻചിറങ്ങര  റോഡിന്റെ നവീകരണ പ്രവൃത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അഡ്വ എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ സംസ്ഥാന ബജറ്റിലേക്ക് നിർദ്ദേശിച്ചതിനെ തുടർന്നാണ് പദ്ധതിക്ക് 2 കോടി രൂപ അനുവദിച്ചത്. മണ്ഡലത്തിലെ പ്രധാന റോഡായ ഇവിടെ 2.600 കിലോമീറ്റർ ദൂരത്തിലും 5 മീറ്റർ വീതിയിലുമാണ് ടാർ ചെയ്തു നവീകരിക്കുന്നത്. റോഡ് ലൈനിങ് ചെയ്തും രാത്രി യാത്രികർക്ക്  അപകടങ്ങൾ ഒഴിവാക്കുന്നതിനായി സഹായകരമാകുന്ന രീതിയിൽ റിഫ്ലേക്ടറുകളും ദിശാ സൂചികകളും ഇവിടെ സ്ഥാപിക്കും. കൂടാതെ കലുങ്കുകളും അനുബന്ധമായി കാനയും നിർമ്മിക്കുന്നതിന് പദ്ധതിയിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട്.

10 ലക്ഷം രൂപ വിനിയോഗിച്ചു ടൈൽ വിരിക്കുന്ന പ്രവൃത്തി ഇവിടെ മുൻപ് പൂർത്തികരിച്ചിരുന്നു. കാനകളും കലുങ്കുകളും നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിച്ചു. മഴ മാറിയാൽ റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്തു നവീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ രാജൻ വർഗീസ്, എൽദോ മാത്യൂ, ഐസക് തുരുത്തിയിൽ, മുൻ പ്രസിഡന്റ് ജോയി പൂണേലിൽ, കെ.വി ജെയ്‌സൺ, ചെറിയാൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...