Connect with us

Hi, what are you looking for?

CRIME

ആറുലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം കോടനാട് പോലീസിൻറെ പിടിയിൽ.

പെരുമ്പാവൂർ: ആറുലക്ഷത്തോളം രൂപയുമായി വൻ ചീട്ടുകളി സംഘം കോടനാട് പോലീസിൻറെ പിടിയിൽ. നെല്ലിക്കുഴി തണ്ടിയേക്കൽ സീതി, ശ്രീമൂലനഗരം പുത്തൻപുരയിൽ മക്കാർ, തോട്ടുവ പുളിങ്ങേപ്പിള്ളി പ്രസാദ്, മാണിക്കമംഗലം കൊയ്പ്പാൻ തോമസ്, ആലുവ വള്ളൂർ അകത്തൂട്ട് അശോകൻ, തുറവൂർ തളിയൻ അഗസ്റ്റിൻ, യു.സി കോളേജ് വെലോടം സഹീർ, മലയാറ്റൂർ മുല്ലശേരി അനിൽ, കുറിച്ചിലക്കോട് പള്ളശേരി ഡാർവിൻ തുടങ്ങിയവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലാകുന്നത്. കപ്രിക്കാട് സ്വദേശി പാപ്പച്ചൻറെ ഉടമസ്ഥതയിലുള്ള പുരയിടത്തിലാണ് ലക്ഷങ്ങൾ വച്ചുള്ള ചീട്ടുകളി നടന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നാണ് കളിക്കാൻ ആളെത്തിയത്. പോലിസിനെക്കണ്ട് പണവുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വളഞ്ഞ് പിടികൂടുകയായിരുന്നു. പെരുമ്പാവൂർ എ.എസ്.പി അനൂജ് പലിവാൽ, കോടനാട് എസ്.എച്ച്.ഒ സജി മാർക്കോസ് എസ്.ഐമാരായ എ.വി.പുഷ്പരാജ്, എസ്.രാജേന്ദ്രൻ, എ.എസ്.ഐ സുഭാഷ്.ആർ.നായർ, എസ്.സി.പി.ഒ മാരായ എബി മാത്യു, എ.പി.രാജീവ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!